sc

ശുചിത്വ സർവേ തുടങ്ങുന്നത് പട്ടാമ്പിയിൽനിന്ന് പാലക്കാട്: സ്വച്ഛഭാരത് മിഷൻ ഇന്ത്യയിലെ വൃത്തിയുള്ള നഗരങ്ങളെ തെരഞ്ഞെടുക്കാൻ സ്വച്ഛസർവേക്ഷൻ-2018 പരിപാടിയുടെ ഭാഗമായി നടത്തുന്ന ശുചിത്വ സർവേ ജില്ലയിൽ തുടങ്ങുന്നത് പട്ടാമ്പിയിൽനിന്ന്. ജനുവരി എട്ടിനാണ് സർവേ തുടങ്ങുക. 11ന് ഒറ്റപ്പാലം നഗരസഭയിലും സർവേ നടക്കും. നഗരസഭകളിലെ ചേരികൾ, കോളനികൾ, ബസ്സ്റ്റേഷനുകൾ, റെയിൽവേ സ്റ്റേഷനുകൾ, മാർക്കറ്റുകൾ, പൊതുശുചിമുറികൾ, കമ്യൂണിറ്റി ഹാളുകൾ, ആരാധനാലയങ്ങൾ തുടങ്ങിയ സ്ഥലങ്ങളുടെ വൃത്തി, സർവേ സംഘം നേരിട്ട് പരിശോധിക്കും. പൊതുജന പങ്കാളിത്തത്തോടെ സമഗ്ര മാലിന്യ നിർമാർജനം ഉറപ്പുവരുത്തി ജില്ലയിലെ എല്ലാ മുനിസിപ്പാലിറ്റികളും ശുചിത്വ സർവേയിൽ മുൻപന്തിയിൽ എത്തണമെന്ന് ശുചിത്വമിഷൻ കോഓഡിനേറ്റർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.