'കൃഷ്ണായനം' സാംസ്കാരിക സമ്മേളനം

ഷൊർണൂർ: വിരമിക്കുന്ന കേരള കലാമണ്ഡലം കഥകളി വിഭാഗം അധ്യാപകൻ കൃഷ്ണകുമാറി​െൻറ യാത്രയയപ്പ് സമ്മേളനവും ഇതോടനുബന്ധിച്ചുള്ള കലാപരിപാടികളും ആരംഭിച്ചു. മന്ത്രി എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്തു. യു.ആർ. പ്രദീപ് എം.എൽ.എ, പദ്മശ്രീ ചേമഞ്ചേരി കുഞ്ഞിരാമൻ നായർ, കലാമണ്ഡലം ശിവൻ നമ്പൂതിരി, മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, മടവൂർ വാസുദേവൻ നായർ, വള്ളത്തോൾ വാസന്തി മേനോൻ, കലാമണ്ഡലം രജിസ്ട്രാർ ഡോ. കെ.കെ. സുന്ദരേശൻ, കലാമണ്ഡലം രാജശേഖരൻ, ഡോ. എൻ.ആർ. ഗ്രാമ പ്രകാശ്, ടി.കെ. വാസു എന്നിവർ സംബന്ധിച്ചു. സമ്മേളനത്തിന് മുമ്പ് ശിവൻ നമ്പൂതിരി അവതരിപ്പിച്ച കൂടിയാട്ടം നടന്നു. രാത്രിയിൽ ഭരതനാട്യം, പദ്മശ്രീ കലാമണ്ഡലം ഗോപി നേതൃത്വം നൽകിയ കഥകളി എന്നിവ അരങ്ങേറി. ശനിയാഴ്ച ഉച്ചക്ക് 2.30ന് കല്ലൂർ രാമൻകുട്ടി മാരാർ നേതൃത്വം നൽകുന്ന പഞ്ചതായമ്പക അരങ്ങേറും. ഷൊർണൂർ പടം ഒന്ന്: കേരള കലാമണ്ഡലത്തിൽ നടക്കുന്ന മന്ത്രി എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.