ദുരൂഹതയും ആശങ്കയുമേറ്റി കുഴിബോംബ്​

കുറ്റിപ്പുറം: കുറ്റിപ്പുറം പാലത്തിനുതാഴെനിന്ന് കുഴിബോംബ് കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയും ആശങ്കയുമേറെ. സേനയുടെ ലേബലടങ്ങിയ പഴക്കമേറിയ സഞ്ചിയിലാണ് ൈസന്യത്തിന് മാത്രം ലഭിക്കുന്ന കുഴിബോബുകൾ കണ്ടെത്തിയത്. ഇവ പാലത്തിൽനിന്ന് താഴേക്ക് എറിഞ്ഞതാകാമെന്നും പുഴയിലൂടെ ഒഴുകിയെത്തിയതാകാമെന്നും അഭിപ്രായമുണ്ട്. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം കണ്ടതെന്നാണ് കാവുമ്പുറം സ്വദേശി അരുൺ പറയുന്നത്. പലയിടത്തായി ചിതറിക്കിടക്കുന്ന നിലയിലാണ് ഇവ ആദ്യം കണ്ടെത്തിയത്. മണ്ണിൽ താഴ്ന്ന നിലയിൽ വെള്ളിയാഴ്ചയും കണ്ടെത്തി. മാസങ്ങൾക്ക് മുമ്പ് ഉപേക്ഷിച്ചതാകാനാണ് സാധ്യത. റിമോർട്ട് സംവിധാനമോ മൊബൈൽ ഫോണോ ഉപയോഗിച്ച് ഇവ പ്രവർത്തിപ്പിക്കാമെന്നാണ് വിദഗ്ധർ പറയുന്നത്. ൈസന്യത്തി​െൻറ കൈവശമുള്ള ഇവ മറ്റൊരാളുടെ കൈവശമെത്താൻ സാധ്യത വിരളമാണ്. നിരവധി പേർ ഇവിടെ ദിനംപ്രതി കുളിക്കാനെത്തിയിട്ടും ഇവ ശ്രദ്ധയിൽപെട്ടില്ല. ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചിട്ടും മിനി പമ്പക്കടുത്ത് ബോംബെന്ന രീതിയിലുള്ള പ്രചാരണവുമുയർന്നു. photo: tir mg2 ബോംബ് കണ്ടെത്തിയതായി പൊലീസിൽ വിവരം നൽകിയയാൾ സ്ഥലം കാണിക്കാൻ സ്പെഷൽ ബ്രാഞ്ച് എസ്.പിക്കൊപ്പമെത്തിയപ്പോൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.