പ്രീ-പ്രൈമറി കലോത്സവ വേദി ഇന്ന് ഉണരും ആനക്കര: സർക്കാർ പ്രീ-പ്രൈമറി വിദ്യാലയങ്ങളിലെ കുരുന്നുകൾക്കും കലാപ്രകടനത്തിന് വേദിയൊരുങ്ങി. തൃത്താല ഉപജില്ലയിലെ 45ഓളം സർക്കാർ, അർധസർക്കാർ വിദ്യാലയങ്ങളിൽ നിന്നായാണ് കലയുടെ മാമാങ്കത്തിന് കുരുന്നുകൾ തയാറായിട്ടുള്ളത്. കഴിഞ്ഞ മൂന്ന് വർഷമായി പ്രീ-പ്രൈമറി അധ്യാപകരുടെ സംഘടനകളുടെ കീഴിലായിരുന്നു ഇത്തരം കലാവിരുന്നുകളെങ്കിൽ ഇത്തവണ സർക്കാർ ഏറ്റെടുത്തു മുഴുവൻ വിദ്യാലയങ്ങളെയും ഉൾപ്പെടുത്തുകയായിരുന്നു. കക്കാട്ടിരി ജി.എൽ.പി സ്കൂളിൽ ഞായറാഴ്ച രാവിലെ ഒമ്പത് മുതൽ പരിപാടിക്ക് തുടക്കമാവും. ഉത്സവങ്ങളുടെ വരവറിയിച്ച് തിറയും പൂതനും ആനക്കര: വള്ളുവനാട് മലബാർ ദേശങ്ങളിൽ ഉത്സവത്തിെൻറ ആരവങ്ങളിൽ മുഴുകുന്നതോടെ പരമ്പരാഗത ഗ്രാമീണ കലകൾക്കും ഉണർവേകുന്നു. അതത് ദേശത്തെ മണ്ണാൻ സമുദായത്തിൽപെട്ടവർ തട്ടകത്തമ്മയുടെ വരവറിയിച്ച് വീടുകളിലേക്ക് എത്താറുണ്ട്. തിറയും പൂതനും കെട്ടി ദേശം ചുറ്റുന്ന പരമ്പരാഗത രീതി ഇന്നും തുടർന്ന് വരികയാണ്. മുൻകാലങ്ങളിൽ പറയ സമുദായത്തിെൻറ മൂക്കോചാത്തൻ, കരിങ്കാളി, വൈക്കോപൂതൻ എന്നിവയും വീടുകൾതോറും കയറിയിറങ്ങിയിരുെന്നങ്കിലും കാലാന്തരത്തിൽ ഇവ നിലച്ചു. എന്നാൽ, ഉത്സവ പറമ്പുകളിൽ തിറയും പൂതനും പുറമെ സംഘങ്ങളായി കരിങ്കാളിവരവ് ഏറക്കുറെ പുനരവതരിച്ചിട്ടുണ്ട്. ഉത്സവനാൾ കുറിച്ചാൽ അവരവരുടെ പരമ്പരാഗത കലകൾ കൊട്ടിയെടുക്കുക എന്ന ചടങ്ങാണ് ആദ്യം. തുടർന്നുള്ള ദിവസങ്ങളിൽ വ്രതാനുഷ്ഠാനങ്ങളോടെയാണ് വേഷംകെട്ടി ഊരുചുറ്റുക. ദേവീ പ്രതിനിധികളെന്ന സങ്കൽപ്പത്തിൽ വീടുകളിലെത്തുന്ന ഇവരെ നിലവിളക്ക് കൊളുത്തി മുറത്തിൽ നാഴി അരിയും നെല്ലും െവച്ച് എതിരേൽക്കുകയും ചെയ്യും. വീട്ടുകാരെ അനുഗ്രഹിച്ച് അരിവാരിയെറിഞ്ഞ് ദൈവീക പ്രീതി വരുത്തിയശേഷം മടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.