ചെർപുളശ്ശേരി: അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ പ്രവർത്തനങ്ങൾ മാർച്ചിൽ ആരംഭിക്കും. പദ്ധതി പ്രവർത്തനങ്ങളുടെ ഒന്നാം ഗഡു 50 ലക്ഷം രൂപ അനുവദിച്ച് ഉത്തരവായി. തൊഴിലുറപ്പ് പദ്ധതിക്കായി 17 കോടി 24 ലക്ഷം രൂപ ഡി.പി.സി അംഗീകാരം നൽകിയിരുന്നു. മേഖല ജോയൻറ് ഡയറക്ടർ 14 കോടി 43 ലക്ഷത്തിന് ശിപാർശയും ചെയ്തിരുന്നു. ഈ പ്രവർത്തനങ്ങൾക്കാണ് 50 ലക്ഷം അനുവദിച്ചത്. പദ്ധതി നടത്തിപ്പിനായി ഓവർസിയറുടെയും അക്കൗണ്ടൻറിെൻറയും താൽക്കാലിക നിയമനത്തിന് കൂടിക്കാഴ്ച 28ന് ബുധനാഴ്ച നടക്കുമെന്നും പദ്ധതി മാർച്ചിൽ തന്നെ ആരംഭിക്കുമെന്നും നഗരസഭ ചെയർപേഴ്സനും വൈസ് ചെയർമാനും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.