മാങ്കുർശ്ശി ഭഗവതി ക്ഷേത്രത്തിൽ പൂരം ആഘോഷിച്ചു

കല്ലടിക്കോട്: തച്ചമ്പാറക്കടുത്ത് മാങ്കുർശ്ശി കുറുംബ ഭഗവതി ക്ഷേത്രത്തിലെ പൂരം ആഘോഷിച്ചു. ശനിയാഴ്ച രാവിലെ പ്രത്യേക പൂജകളോടെ ചടങ്ങുകൾ തുടങ്ങി. ഉച്ചക്ക് തായമ്പക അരങ്ങേറി. തച്ചമ്പാറ, ഇന്ദു മണ്ണ്, എടായ്ക്കൽ, മുരിങ്ങേനി, അരപ്പാറ, വെണ്ണടി, ആലിൻചുവട്, പൊന്നംകോട്, ആനംമുണ്ട്, കുണ്ടംതോട്, വലിയവീട് എന്നീ ദേശവേലകൾക്ക് ആന, കാള, കുതിര, നാടൻ കലാരൂപങ്ങൾ എന്നിവ കൊഴുപ്പേകി. ദേശവേലകൾ നാടുചുറ്റി രാത്രിയോടെ ക്ഷേത്ര പ്രദക്ഷിണത്തിനെത്തി. തുടർന്ന്‌, ഭക്തിഗാനസുധയും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.