മലപ്പുറം: 23ാമത് പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സി.പി.െഎ സംസ്ഥാന സമ്മേളനം മാർച്ച് ഒന്നുമുതൽ നാലുവരെ മലപ്പുറത്ത് നടക്കും. ഫെബ്രുവരി 28ന് വൈകീട്ട് നാലിന് പതാക-കൊടിമര-സ്മൃതി ജാഥകൾ കോട്ടപ്പടി ജങ്ഷനിൽ സംഗമിക്കും. കെ. രാജൻ എം.എൽ.എയുെട നേതൃത്വത്തിലെത്തുന്ന പതാക സത്യൻ മൊകേരിയും വി. ചാമുണ്ണിയുടെ നേതൃത്വത്തിലെത്തുന്ന കൊടിമരം കെ. പ്രകാശ് ബാബുവും ഏറ്റുവാങ്ങും. വൈകീട്ട് 5.30ന് പ്രഫ. ഇ.പി. മുഹമ്മദലി പതാക ഉയർത്തും. മാർച്ച് ഒന്നിന് രാവിലെ പത്തിന് പി. ശ്രീധരൻ മാസ്റ്ററുടെ സ്മൃതിമണ്ഡപത്തിൽനിന്ന് ദീപശിഖ കൊണ്ടുവരും. പ്രതിനിധിസമ്മേളന വേദിയായ നൂറാടി േറാസ് ലോഞ്ച് ഒാഡിറ്റോറിയത്തിൽ കെ.പി. രാജേന്ദ്രൻ ഏറ്റുവാങ്ങും. സി.എ. കുര്യൻ പതാക ഉയർത്തുന്നതോടെ സമ്മേളനം ആരംഭിക്കും. ദേശീയ ജനറൽ സെക്രട്ടറി എസ്. സുധാകര റെഡ്ഢി ഉദ്ഘാടനം ചെയ്യും. വൈകീട്ട് അഞ്ചിന് മലപ്പുറം ടൗൺ ഹാളിൽ സാംസ്കാരിക സമ്മേളനം സാഹിത്യകാരൻ സി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. രണ്ടിന് രാവിലെ പത്തിന് പ്രതിനിധി സമ്മേളനം തുടരും. വൈകീട്ട് മൂന്നിന് 'ഇടതുപക്ഷം: പ്രതീക്ഷയും സാധ്യതകളും' സെമിനാർ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വൈകീട്ട് 5.30ന് ടൗൺഹാളിൽ 'ന്യൂനപക്ഷം: പ്രശ്നങ്ങളും നിലപാടുകളും' സെമിനാർ മന്ത്രി ഡോ. കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്യും. മൂന്നിന് വൈകീട്ട് 5.30ന് ടൗൺഹാളിൽ മന്ത്രി തിലോത്തമൻ സമ്മാനദാനം നടത്തും. വൈകീട്ട് ആറിന് സമരജ്വാല സംഗമം മേധാപട്കർ ഉദ്ഘാടനം ചെയ്യും. അഭയ് സാഹു, കനയ്യകുമാർ എന്നിവർ മുഖ്യപ്രഭാഷണം നടത്തും. മാർച്ച് നാലിന് വൈകീട്ട് 3.30ന് റെഡ് വളൻറിയർ മാർച്ചിലും ബഹുജനറാലിയിലും ആയിരങ്ങൾ പെങ്കടുക്കും. കിഴക്കേത്തല മൈതാനത്ത് പൊതുസമ്മേളനം ജനറൽ സെക്രട്ടറി എസ്. സുധാകര റെഡ്ഢി ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.