മഞ്ചേരി: തദ്ദേശസ്ഥാപനങ്ങൾക്ക് വിട്ടുകിട്ടിയ സർക്കാർ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ തദ്ദേശസ്ഥാപനങ്ങൾ നിശ്ചയിച്ച് നൽകുന്ന ഏത് ചുമതലകളും ഏറ്റെടുക്കാൻ ബാധ്യസ്ഥരാണെന്ന് സർക്കാർ ഉത്തരവ്. ചീഫ് സെക്രട്ടറി പോൾ ആൻറണിയാണ് ഉത്തരവിറക്കിയത്. പഞ്ചായത്ത് രാജ് നിയമം 181, 184 വകുപ്പുകൾ പ്രകാരം ഏത് ചുമതലകളും ഇത്തരത്തിൽ ഏൽപ്പിച്ചുനൽകാം. അവരുടെ പ്രവർത്തനമേഖല പരിഗണിക്കാതെ തന്നെ ഇവ പൂർത്തിയാക്കണം. ചെറുതും വലുതുമായി 21 വകുപ്പുകളാണ് തദ്ദേശസ്ഥാപനങ്ങൾക്ക് വിട്ടുനൽകിയത്. കൃഷി, മൃഗസംരക്ഷണം, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക ക്ഷേമം, വനിത ശിശുക്ഷേമം, പട്ടികജാതി ക്ഷേമം, പട്ടികവർഗ ക്ഷേമം തുടങ്ങിയ വകുപ്പുകളാണിതിൽ പ്രധാനം. പഞ്ചായത്തുകളിലെ 13 വർക്കിങ് ഗ്രൂപ്പുകൾ 13 മേഖലകളെയാണ് പ്രതിനിധീകരിക്കുന്നത്. അവ തയാറാക്കുന്ന പദ്ധതികൾ അതാത് വകുപ്പുകളുടെ സർക്കാർ പദ്ധതികളാണ്. നിർവഹണവും മേൽനോട്ടവും പ്രാദേശിക സർക്കാറുകൾക്കാണെങ്കിലും സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർക്ക് ഇതിൽ വലിയ പങ്കുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.