വെഹിക്കിള്‍ ഇന്‍സ്പെക്ടർമാര്‍ക്ക് ആധുനിക പരിശീലനം നല്‍കും-ട്രാൻസ്പോർട്ട് കമീഷണർ എടപ്പാൾ: കെ.എസ്.ടി.പിയുമായി സഹകരിച്ച് റോഡുകളുടെ അപകടാവസ്ഥക്ക് പരിഹാരം കാണുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ട്രാൻസ്പോർട്ട് കമീഷണർ കെ. പത്മകുമാർ. സംസ്ഥാനത്തെ അംഗീകൃത സ്വകാര്യ ഡ്രൈവിങ് സ്കൂളിലെ ഒരു പരിശീലകന് വീതം എടപ്പാളിലെ പരിശീലന കേന്ദ്രത്തില്‍ അഞ്ച് ദിവസത്തെ പരിശീലനം നല്‍കും. ഒരു വര്‍ഷം കൊണ്ടിത് പൂര്‍ത്തീകരിക്കും. മാര്‍ച്ച് അഞ്ചിന് ഗതാഗത മന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് നടക്കുന്ന ഐ.ഡി.ടി.ആര്‍ ഗവേണിങ് ബോഡി ഇതിന് അന്തിമരൂപം നല്‍കുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടർമാര്‍ക്ക് വാഹന പരിശോധനയിലും ഡ്രൈവിങ് ടെസ്റ്റിലും ആധുനിക പരിശീലനം നല്‍കും. കേന്ദ്രസര്‍ക്കാര്‍ വാഹന പരിശോധനയും ഡ്രൈവിങ് ടെസ്റ്റും ഒരു വര്‍ഷത്തിനകം ഓട്ടോമാറ്റിക് സംവിധാനത്തിലേക്ക് മാറ്റുകയാണ്. ആധുനിക വാഹന പരിശോധനക്കും ഡ്രൈവിങ് ടെസ്റ്റിനും നിലവില്‍ അഞ്ചിടത്ത് ഓഫിസുകള്‍ ആരംഭിച്ചു. പുതുതായി എടപ്പാള്‍ ഉള്‍പ്പെടെ അഞ്ചിടങ്ങളില്‍ കൂടി ആരംഭിക്കും. റോഡുകളില്‍ കാമറകള്‍ സ്ഥാപിക്കുന്നതിനും പ്രവര്‍ത്തിക്കാത്ത കാമറകള്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിനും കെല്‍ട്രോണുമായി കരാറായതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.