ഹജ്ജ്​ പരിശീലന ക്ലാസ്​ സംസ്ഥാനതല ഉദ്​ഘാടനം

കൊണ്ടോട്ടി: ഇൗ വർഷത്തെ ഹജ്ജിന് അവസരം ലഭിച്ചവർക്കുള്ള ഒന്നാംഘട്ട സാേങ്കതിക പഠനക്ലാസി​െൻറ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി കെ.ടി. ജലീൽ നിർവഹിച്ചു. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി അധ്യക്ഷത വഹിച്ചു. പി. അബ്ദുൽ ഹമീദ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ഹജ്ജ് കമ്മിറ്റി അംഗങ്ങളായ പ്രഫ. എ.കെ. അബ്ദുൽ ഹമീദ്, ശരീഫ് മണിയാട്ടുകുട്ടി, എ.കെ. അബ്ദുറഹ്മാൻ, എസ്. നസ്റുദ്ദീൻ, ഇ.കെ. അഹമ്മദ് കുട്ടി, എച്ച്.ഇ. മുഹമ്മദ് ബാബുസേട്ട്, പി.പി. അബ്ദുറഹ്മാൻ, അസി. സെക്രട്ടറി ടി.കെ. അബ്ദുറഹ്മാൻ, മാസ്റ്റർ ട്രെയിനർമാരായ കെ. നിഷാദ്, കെ.ടി. അബ്ദുറഹ്മാൻ, ജില്ല ട്രെയിനർ കണ്ണിയൻ മുഹമ്മദാലി എന്നിവർ സംസാരിച്ചു. കോഒാഡിനേറ്റർ എൻ.പി. ഷാജഹാൻ ക്ലാസിന് നേതൃത്വം നൽകി. മറ്റു ജില്ലകളിലെ ഹാജിമാർക്കുള്ള ക്ലാസ് മാർച്ച് 17 വരെ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.