കൊണ്ടോട്ടി: ഇൗ വർഷത്തെ നടക്കും. കഴിഞ്ഞ മൂന്ന് വർഷവും നെടുമ്പാശ്ശേരി വിമാനത്താവളത്തിെല മെയിൻറനൻസ് ഹാങ്ങറിലായിരുന്നു ക്യാമ്പ്. ഇക്കുറി ഇവിടെ സൗകര്യമില്ലാത്തതിനാലാണ് 2000, 2001 വർഷങ്ങളിൽ ക്യാമ്പ് നടത്തിയ എം.ഇ.എസ് കോളജിലേക്ക് മാറ്റിയതെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗത്തിനുശേഷം ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി പറഞ്ഞു. വിമാനത്താവളത്തിൽനിന്ന് എട്ട് കിലോമീറ്റർ അകലെയാണ് ക്യാമ്പ്. ജൂലൈ 28നാണ് ക്യാമ്പ് ആരംഭിക്കുക. 29നാണ് കേരളത്തിൽനിന്നുള്ള ആദ്യവിമാനം. കരിപ്പൂർ വിമാനത്താവളം ഹജ്ജ് എംബാർക്കേഷൻ പോയൻറായി നിലനിർത്തണമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി യോഗത്തിൽ കേരളം ആവശ്യപ്പെട്ടിട്ടില്ലെന്ന കേന്ദ്രസർക്കാർ വാദം വാസ്തവ വിരുദ്ധമാണെന്ന് ചെയർമാൻ പറഞ്ഞു. സംസ്ഥാന ഹജ്ജ് കമ്മിറ്റി സുപ്രീംകോടതിയിൽ നൽകിയ കേസിെൻറ സത്യവാങ്മൂലത്തിലാണ് കേന്ദ്രം ഇക്കാര്യം ഉന്നയിച്ചത്. പ്രവാസികളുടെ പാസ്പോർട്ട് സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടാൻ ശ്രമിക്കും. നിലവിൽ ഏപ്രിൽ 15നകം പാസ്പോർട്ട് നൽകാനാണ് നിർദേശം വന്നത്. അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ ആദ്യവിമാനത്തിൽ പ്രവാസികളെയായിരിക്കും പരിഗണിക്കുക. അഞ്ചാംവർഷ അപേക്ഷകർ ഒരു ലക്ഷത്തിലേറെയുണ്ടെന്ന കേന്ദ്രത്തിെൻറ വാദവും തെറ്റാണ്. നാല് സംസ്ഥാനങ്ങളിലായി 23,600 പേരാണുള്ളത്. കേരളത്തിൽ -9700, കശ്മീർ -1400, ഗുജറാത്ത് -9000, മഹാരാഷ്ട്ര -3400 എന്നിങ്ങനെയാണ് അഞ്ചാം വർഷക്കാരുള്ളത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഉംറ ചെയ്തവർക്ക് 2000 റിയാൽ അധികം നൽകണമെന്ന സൗദി സർക്കാറിെൻറ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെടും. ഇതിനായി വിദേശകാര്യ മന്ത്രാലയത്തിൽ സമ്മർദം ചെലുത്തും. കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗം ഇ.ടി. മുഹമ്മദ് ബഷീർ എം.പി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പ്രഫ. എ.കെ. അബ്ദുൽ ഹമീദ്, എ.കെ. അബ്ദുറഹ്മാൻ, എസ്. നാസറുദ്ദീൻ, എം. അഹമ്മദ് മൂപ്പൻ, പി.പി. അബ്ദുറഹ്മാൻ, മുഹമ്മദ് ബാബു സേട്ട്, ശരീഫ് മണിയാട്ടുകുട്ടി, ഡോ. ഇ.കെ. അഹമ്മദ് കുട്ടി, എം. അഹമ്മദ് മൂപ്പൻ, അസി. സെക്രട്ടറി ടി.കെ. അബ്ദുറഹ്മാൻ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.