നാടുകാണി-പരപ്പനങ്ങാടി പാത നവീകരണം വീണ്ടും തടസ്സപ്പെട്ടു പരപ്പനങ്ങാടി: വിവരാവകാശ പ്രവർത്തകെൻറ പരാതിയെ തുടർന്ന് നാടുകാണി-പരപ്പനങ്ങാടി പാത നിർമാണത്തിെൻറ ഭാഗമായുള്ള അഴുക്കുചാൽ നിർമാണം നിർത്തിവെച്ചു. പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷെൻറ പിറകുവശത്ത് നടക്കുന്ന നിർമാണം പൊതുസ്ഥലം പൂർണമായും അളന്നുതിട്ടപ്പെടുത്തിയിെല്ലന്ന പരാതി പരപ്പനങ്ങാടി സ്വദേശി അബ്ദുറഹിം ജില്ല ഭരണകൂടത്തിന് മുന്നിൽ ബോധിപ്പിച്ചതോടെയാണ് അന്വേഷണത്തിന് ശേഷം നിർമാണമാവാമെന്ന നിർദേശം വന്നത്. പയനിങ്ങൽ ജങ്ഷൻ മുതലുള്ള ടൗണിലെ നിർമാണം രേഖകൾ സംബന്ധിച്ചുള്ള അവ്യക്തതകൾ നീങ്ങിയതിന് ശേഷം മതിയെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. ഇതോടെ കെ.എസ്.ഇ.ബി ഓഫിസ് ജങ്ഷൻ മുതൽ അഞ്ചപ്പുര റെയിൽവേ മേൽപാലം വരെയുള്ള പാതയുടെ നിർമാണം താൽകാലികമായെങ്കിലും അനിശ്ചിതത്വത്തിലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.