വള്ളിക്കുന്ന്: അർജുന അവാർഡ് ജേതാവ് കെ.സി. ഏലമ്മ നയിക്കുന്ന ദീപശിഖ പ്രയാണത്തിന് വള്ളിക്കുന്നിൽ സ്വീകരണം നൽകി. കോഴിക്കോട് നടക്കുന്ന 66ാമത് ദേശീയ വോളിബാൾ ചാമ്പ്യൻഷിപ്പിെൻറ ഭാഗമായി, വെള്ളികുളങ്ങരയിലെ മുൻ ഇന്ത്യൻ ടീം പരിശീലകൻ അച്യുതകുറുപ്പിെൻറ സ്മൃതി മണ്ഡപത്തിൽ നിന്ന് ആരംഭിച്ച ദീപശിഖ പ്രയാണത്തിനാണ് വള്ളിക്കുന്ന് അത്താണിക്കലിൽ സ്വീകരണം നൽകിയത്. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷമാണ് വള്ളിക്കുന്നിൽ സ്വീകരണം നൽകിയത്. മുൻ ദേശീയ താരം ആലിക്കോയ ദീപശിഖ ഏറ്റുവാങ്ങി. മലപ്പുറം വോളിബാൾ അസോസിയേഷൻ പ്രസിഡൻറ് ബാബു പാലാട്ട്, മുരളീധരൻ പാലാട്ട്, ഇ. നീലകണ്ഠൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.