പെരുമണ്ണയിൽ റോഡുകൾ തകർന്നു

കോട്ടക്കൽ: ഇവിടെ ഗതാഗതയോഗ്യമായ റോഡുണ്ടായിരുന്നുവെന്ന് കുട്ടികളോട് പറഞ്ഞുകൊടുക്കേണ്ട അവസ്ഥയിലാണ് പെരുമണ്ണ ക്ലാരി നിവാസികൾ. അത്ര പരിതാപകരമാണ് പഞ്ചായത്തിലെ മുഴുവൻ റോഡുകളും. ജലനിധി പദ്ധതിക്കായി വെട്ടിപ്പൊളിച്ചത് വർഷം മൂന്നു കഴിഞ്ഞിട്ടും നവീകരിക്കാത്തതാണ് പ്രയാസമായത്. പെരുമണ്ണ ക്ലാരി പ്രാഥമികാരോഗ്യ കേന്ദ്രം, കഞ്ഞിക്കുഴിങ്ങര ജി.എം.യു.പി സ്കൂൾ, പഞ്ചായത്തിലേക്കുള്ള ക്ലാരി മൂച്ചിക്കൽ-ചെട്ടിയാംകിണർ റോഡ്, ഒട്ടുപാറപ്പുറം റോഡ് എന്നിവ പൂർണമായും തകർന്ന നിലയിലാണ്. ഓട്ടോകൾ ഇതുവഴി ഓട്ടത്തിന് തയാറാകാത്തതോടെ കാൽനട മാത്രമാണ് ആശ്രയം. പ്രദേശത്തെ ഡയാലിസിസ് രോഗികളാണ് കൂടുതൽ ദുരിതമനുഭവിക്കുന്നത്. പലതവണ പരാതി നൽകിയിട്ടും ഒരു നടപടിയുമുണ്ടായിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.