വൈരങ്കോട് തീയ്യാട്ടുത്സവം: വിദ്യാഭ്യാസ സ്​ഥാപനങ്ങൾക്ക് 23ന് പ്രാദേശിക അവധി

മലപ്പുറം: വൈരങ്കോട് ഭഗവതി ക്ഷേത്രത്തിലെ തീയ്യാട്ടുത്സവത്തോടനുബന്ധിച്ച് പ്രദേശത്തെ ഒമ്പത് പഞ്ചായത്തുകളിലെയും തിരൂർ മുനിസിപ്പാലിറ്റിയിലെയും സ്കൂളുകൾക്ക് ഫെബ്രുവരി 23ന് ജില്ല കലക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. തിരുനാവായ, കൽപകഞ്ചേരി, ആതവനാട്, വളവന്നൂർ, തലക്കാട്, കുറ്റിപ്പുറം, മാറാക്കര, തൃപ്രങ്ങോട് പഞ്ചായത്തുകളിലെയും തിരൂർ മുനിസിപ്പാലിറ്റിയിലെയും സ്കൂളുകൾക്കാണ് അവധി പ്രഖ്യാപിച്ചത്. ഉച്ചക്കുശേഷം സർക്കാർ ഓഫിസുകൾക്കും ജില്ല കലക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുപരീക്ഷകൾക്ക് അവധി ബാധകമായിരിക്കില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.