ടിപ്പർ ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു

പത്തിരിപ്പാല: ഭർതൃപിതാവിനൊപ്പം സഞ്ചരിക്കവെ ടിപ്പർ ലോറിയിടിച്ച് യുവതി മരിച്ചു. മണ്ണൂർ പടിപ്പുരക്കാട്ടിൽ റഫീഖി‍​െൻറ ഭാര്യ ഷെക്കീനയാണ് (28) മരിച്ചത്. കൂടെയുണ്ടായിരുന്ന യൂസുഫിനെ പരിക്കുകളോടെ പത്തിരിപ്പാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകീട്ട് 3.15നാണ് അപകടം. സ്വന്തം വീട്ടിൽനിന്ന് മരുമകളേയും കൂട്ടി പത്തിരിപ്പാലയിലേക്ക് പോകുമ്പോൾ മണ്ണൂർ പഞ്ചായത്തിന് സമീപമാണ് അപകടം. വേങ്ങശ്ശേരിയിൽനിന്ന് മെറ്റൽ കയറ്റി മണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്നു ടിപ്പർ. ഒരേ ദിശയിൽ സഞ്ചരിച്ചിരുന്ന ടിപ്പർ ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ ഇടിച്ചതോടെ നിയന്ത്രണം വിട്ട് ഇരുവരും തെറിച്ചുവീഴുകയായിരുന്നു. ഷെക്കീന ടിപ്പറിനടിയിലും യൂസുഫ് റോഡിലുമാണ് വീണത്. മങ്കര പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. വടക്കഞ്ചേരി കല്ലിങ്ങൽപാടം നന്നാബച്ചയുടെയും ആമിനയുടെയും മൂന്ന് പെൺമക്കളിൽ മൂത്തവളാണ് ഷെക്കീന. അപകടവാർത്തയറിഞ്ഞ് ഷെക്കീനയുടെ ഭർത്താവ് റഫീഖ് റിയാദിൽനിന്ന് നാട്ടിലേക്ക് പുറപ്പെട്ടു. പത്തിരിപ്പാല മൗണ്ട് സീന സ്കൂളിൽ മൂന്നാം ക്ലാസിൽ പഠിക്കുന്ന ഷിഫാന, എൽ.കെ.ജി വിദ്യാർഥിനി റിഫാന എന്നിവർ മക്കളാണ്. ടിപ്പർ ഡ്രൈവർ വേങ്ങശ്ശേരി സ്വദേശി പ്രശാന്തിനെതിരെ പൊലീസ് കേസെടുത്തു. ടിപ്പർ മങ്കര പൊലീസ് കസ്റ്റഡിയിലെടുത്തു. ഷെക്കീനയുടെ ഖബറടക്കം ബുധനാഴ്ച ഉച്ചക്ക് 2.30ന് പടിപ്പുരക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.