അടച്ചുപൂട്ടിയ കമ്പനി തുറന്നതിൽ പ്രതിഷേധം ശക്തം

വണ്ടൂർ: ഗ്രാമപഞ്ചായത്ത് അടച്ചുപൂട്ടി സീൽ ചെയ്ത അലുമിനിയം ഫാക്ടറി വീണ്ടും തുറന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ പഞ്ചായത്ത് ഓഫിസിലെത്തി. പഞ്ചായത്ത് അടച്ചുപൂട്ടിയ ഉത്തരവ് അഡ്മിനിസ്ട്രേറ്റിവ് ൈട്രബ്യൂണൽ സ്റ്റേ ചെയ്തതോടെ കഴിഞ്ഞദിവസമാണ് ഫാക്ടറി തുറന്നത്. പ്രദേശത്തെ കിണറുകളിൽ ഫാക്ടറി മാലിന്യമായ ഫ്ലൂറൈഡ് കലർന്ന് വെള്ളം മലിനമായതോടെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇതേ തുടർന്നാണ് പഞ്ചായത്ത് അധികൃതർ കഴിഞ്ഞ ഡിസംബർ അഞ്ചിന് ഫാക്ടറി പൂട്ടി സീൽ ചെയ്തത്. കിണറുകളിലെ വെള്ളം നേരത്തേ നാട്ടുകാർ പരിശോധിച്ചതിൽ ഫ്ലൂറൈഡി​െൻറ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതേതുടർന്ന് പ്രദേശത്തെ കിണറുകളിലെ വെള്ളം ഉപയോഗിക്കുന്നതിന് പഞ്ചായത്തും ആരോഗ്യവകുപ്പും നിരോധനമേർപ്പെടുത്തിയിരുന്നു. ഫാക്ടറി പൂട്ടിയതിനുശേഷം പഞ്ചായത്തി​െൻറയും ആരോഗ്യ വകുപ്പി​െൻറയും നേതൃത്വത്തിൽ പ്രദേശത്തെ കിണറുകളിൽനിന്ന് വെള്ളം ശേഖരിച്ച് പരിശോധനക്കയച്ചിരുന്നു. എന്നാൽ, കിണറുകളിൽ അപകടകരമായ തോതിൽ ഫ്ലൂറൈഡ് അംശം ഇല്ലെന്നായിരുന്നു പരിശോധന റിപ്പോർട്ട്. തുടർന്ന് ഫാക്ടറി ഉടമസ്ഥർ പഞ്ചായത്ത് നടപടിക്കെതിരെ അഡ്മിനിസ്ട്രേറ്റിവ് ൈട്രബ്യൂണലിനെ സമീപിക്കുകയായിരുന്നു. ഫെബ്രുവരി 12നാണ് ൈട്രബ്യൂണലിൽനിന്ന് ഫാക്ടറിക്ക് അനുകൂലമായ വിധി ലഭിച്ചത്. അതേസമയം, ജനങ്ങളുടെ കുടിവെള്ളം മുട്ടിച്ച് ഫാക്ടറി തുറക്കാൻ പഞ്ചായത്ത് അനുവദിക്കരുതെന്നാവശ്യപ്പെട്ടാണ് പ്രദേശവാസികൾ പഞ്ചായത്ത് ഓഫിസിലെത്തിയത്. അഡ്മിനിസ്ട്രേറ്റിവ് ൈട്രബ്യൂണലി‍​െൻറ വിധിക്ക് നിയമ സാധ്യതയില്ലെന്നും നാട്ടുകാർ ആരോപിച്ചു. അതേസമയം, വിഷയത്തിൽ ഗ്രാമപഞ്ചായത്തിന് ചെയ്യാനുള്ളതി‍​െൻറ പരമാവധി ചെയ്തിട്ടുണ്ടെന്നും കോടതി ഉത്തരവി‍​െൻറ അടിസ്ഥാനത്തിൽ സ്ഥാപനം തുറന്നിട്ടുണ്ടെങ്കിൽ കോടതിയിൽ അപ്പീൽ പോവേണ്ട കാര്യമുണ്ടോയെന്ന് ഭരണസമിതി ചർച്ച ചെയ്യുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് റോഷ്നി കെ. ബാബു പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.