ബസ്​ സമരം: കെ.എസ്​.ആർ.ടി.സി കൊയ്​തത്​ 30.27 കോടി

തിരുവനന്തപുരം: സ്വകാര്യ ബസ് സമരം കെ.എസ്.ആർ.ടി.സിയുടെ വരുമാനത്തിൽ വരുത്തിയത് വൻവർധന. ആദ്യത്തെ നാല് ദിവസത്തെ കലക്ഷനായി ആകെ ലഭിച്ചത് 30.27 കോടി രൂപയാണ്. ചൊവ്വാഴ്ചത്തെ കണക്കുകൂടി ലഭ്യമാകുേമ്പാൾ വരുമാനം ഇനിയും ഉയരും. സ്ഥാപനത്തി​െൻറ ചരിത്രത്തിലാദ്യമായി ഏറ്റവും ഉയർന്ന കലക്ഷൻ ലഭിച്ചതും ഇൗ ദിവസങ്ങളിലാണ്. തിങ്കളാഴ്ച ലഭിച്ച 8.50 കോടി രൂപ (8,50,68,777) സർവകാല റെക്കോഡാണ്. കെ.എസ്.ആര്‍.ടി.സിക്ക് 7,74,90,910 രൂപയും ജനുറം ബസുകള്‍ക്ക് 75,77,867 രൂപയുമാണ് ലഭിച്ചത്. ഇതിന് മുമ്പ് ഏറ്റവും ഉയർന്ന കലക്ഷൻ ലഭിച്ചതും സ്വകാര്യബസ് പണിമുടക്ക് ദിവസമായ ശനിയാഴ്ചയാണ്, 7.85 കോടി (78523439). കെ.എസ്.ആർ.ടി.സിക്ക് 7,14,29,897 രൂപയും ജനുറം ബസുകള്‍ക്ക് 70,93,542 രൂപയുമാണ് ശനിയാഴ്ച ലഭിച്ചത്. 5,582 ബസുകളാണ് നിരത്തിലിറങ്ങിയത്. 270 പ്രത്യേക സര്‍വിസുകളും ഇതില്‍പെടും. 1500 ലധികം സ്‌പെഷല്‍ ട്രിപ്പുകളും ശനിയാഴ്ച ഒാടി. ഒരു കിലോമീറ്ററിന് 42.09 രൂപ എന്ന സര്‍വകാല െറക്കോഡും കെ.എസ്.ആര്‍.ടി.സിക്ക് സ്വന്തമായി. സ്വകാര്യബസ് സമരം ആരംഭിച്ച വെള്ളിയാഴ്ച മുതല്‍ കെ.എസ്.ആർ.ടി.സി പരമാവധി 5,500 ബസുകള്‍ വീതം ഓടിക്കുന്നുണ്ട്. സ്വകാര്യബസുകള്‍ ഓടിയിരുന്ന റൂട്ടുകളിലായി 1500ലധികം പ്രത്യേക സര്‍വിസുകളും ഓടിച്ചു. ഭാവിയില്‍ 3,000 ബസുകള്‍ കൂടി ഉള്‍പ്പെടുത്തിയാല്‍ സ്വകാര്യബസ് സമരം യാത്രക്കാരെ വലയ്ക്കാതെ നേരിടാന്‍ കെ.എസ്.ആർ.ടി.സിക്ക് കഴിയും. കെ.എസ്.ആർ.ടി.സി ബസുകളുടെ എണ്ണം കൂട്ടിയാല്‍ ജീവനക്കാരുടെ അനുപാതം ബസൊന്നിന് 5.5 ആയും കുറയ്ക്കാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.