തേഞ്ഞിപ്പലം: സി.പി.ഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് യു.പി സ്കൂൾ വിദ്യാർഥികൾക്കുള്ള സാഹിത്യ ക്വിസ് മത്സരം തിങ്കളാഴ്ച രാവിലെ 10.30ന് കാലിക്കറ്റ് യൂനിവേഴ്സിറ്റി കോ-ഓപ് ആർട്സ് ആൻഡ് കോമേഴ്സ് കോളജിൽ നടക്കും. താൽപര്യമുള്ള വിദ്യാർഥികൾ 25ന് മുമ്പ് 99467 70630 നമ്പറിൽ അറിയിക്കണം. പ്രവാസികളായ ഹജ്ജ് തീർഥാടകരുടെ ആശങ്കകള്‍ അകറ്റണം -മുസ്‌ലിം ലീഗ് മലപ്പുറം: ഈ വര്‍ഷം സര്‍ക്കാര്‍ ക്വാട്ടയില്‍ ഹജ്ജിന് അനുമതി ലഭിച്ച പ്രവാസികളായ ഹജ്ജ് തീർഥാടകരുടെ യാത്രക്കുള്ള ആശങ്കയകറ്റാന്‍ ഇരു സര്‍ക്കാറുകളും ഹജ്ജ് കമ്മിറ്റിയും തയാറാവണമെന്ന് മുസ്‌ലിം ലീഗ് ജില്ല പ്രസിഡൻറ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. പ്രവാസികളുടെ പാസ്‌പോര്‍ട്ട് ഏപ്രില്‍ 15ന് തന്നെ ഹാജരാക്കണമെന്ന നിര്‍ദേശം പ്രയാസം സൃഷ്ടിക്കും. നടപടി കഴിഞ്ഞ് പാസ്‌പോര്‍ട്ട് മടങ്ങിവരാന്‍ അഞ്ചര മാസമെടുക്കും. ഇപ്രകാരമായാല്‍ പ്രവാസി ഹജ്ജ് തീർഥാടകരുടെ ജോലി നഷ്ടമാകുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.