മുറ്റത്തു കളിക്കുന്ന കുഞ്ഞിനെയടക്കം ഏഴുപേരെ തെരുവുനായ്​ കടിച്ചു

മഞ്ചേരി: മുറ്റത്തിരുന്ന കളിക്കുകയായിരുന്ന കുഞ്ഞിനെയും വഴിയാത്രക്കാരെയും അടക്കം മഞ്ചേരി മേലാക്കത്ത് ഏഴുപേരെ തെരുവുനായ് കടിച്ചു. ചൊവ്വാഴ്ച വൈകീട്ട് ഏഴോടെയാണ് സംഭവം. മേലാക്കം മൈത്രി നഗറിലെയും ഗാന്ധിനഗറിലെയും ആളുകൾക്കാണ് കടിയേറ്റത്. മൈത്രി നഗറിലെ മോഹന‍​െൻറ പേരക്കിടാവ് മൂന്നുവയസ്സുകാരനും കടിയേറ്റു. കടിക്കാനെത്തിയ തെരുവുനായെ തള്ളിമാറ്റാൻ ശ്രമിച്ചപ്പോൾ നിലത്തുവീണ മൈത്രി നഗറിലെ ചന്ദ്രൻറ കണ്ണിനു സമീപം മുറിവേറ്റു. അങ്ങാടിയിൽനിന്ന് പലചരക്കു സാധനങ്ങളുമായി സ്ഥിരമായി വരുന്ന വഴിയിലൂടെ നടന്ന് വീട്ടിലേക്ക് പോവുകയായിരുന്നുവെന്ന് കടിയേറ്റ ചന്ദ്രൻ പറഞ്ഞു. സമീപം ബൈക്കി‍​െൻറ പിറകിലിരുന്നു യാത്ര െചയ്യുകയായിരുന്നയാളെയും നായ് വെറുതെവിട്ടില്ല. രണ്ടു നായ്ക്കളാണ് ഏഴുപേരെ കടിച്ചത്. മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏതാനും മാസങ്ങൾ മുമ്പാണ് മഞ്ചേരി നഗരസഭ അഞ്ചുലക്ഷം രൂപ ജില്ല പഞ്ചായത്തിൽ അടച്ച് തെരുവുനായ്ക്കളുടെ വന്ധ്യംകരണം പദ്ധതി നടപ്പാക്കിയത്. വന്ധ്യംകരണം നടപ്പാക്കിയെങ്കിലും മഞ്ചേരിയിലും ഉൾപ്രദേശങ്ങളിലും തെരുവുനായ്ക്കൾക്ക് കുറവില്ല. മഞ്ചേരി നഗരത്തിലും പരസര പ്രദേശങ്ങളിലും മാലിന്യം അലക്ഷ്യമായി തള്ളുന്നതും തെരുവുനായ്ക്കൾ കൂടാനിടയാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.