'നാറ്റ' സെമിനാറും പരീക്ഷ പരിശീലനവും 18ന്​

പെരിന്തൽമണ്ണ: ഇന്ത്യയിലും വിദേശത്തും ഉയർന്ന പ്രഫഷനൽ സാധ്യതയുള്ള ആർക്കിടെക്ചർ കോഴ്സിനെക്കുറിച്ചും പ്രവേശന പരീക്ഷയായ 'നാറ്റ' (നാഷനൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ചർ)യെക്കുറിച്ച് സെമിനാറും മാതൃക പരീക്ഷയും പരിശീലനവും സംഘടിപ്പിക്കുന്നു. മാധ്യമം ദിനപത്രവും അൽസലാമ ഗ്രൂപ് ഒാഫ് ഇൻസ്റ്റിറ്റ്യൂഷന് കീഴിലുള്ള അൽസലാമ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ആർക്കിടെക്ചറും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇൗ മാസം 18ന് (ഞായർ) രാവിലെ ഒമ്പത് മുതൽ ക്ലാസുകൾ ആരംഭിക്കും. പ്രമുഖ എജുക്കേഷനൽ സൈക്കോളജിസ്റ്റ് ഡോ. സുലൈമാൻ മേൽപ്പത്തൂർ നയിക്കുന്ന പരിപാടിയിൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും സംശയ നിവാരണത്തിനായി വിഗദ്ധ ആർക്കിടെക്റ്റുമാരുടെ സേവനവുമുണ്ടാകും. പ്രവേശനം പൂർണമായും സൗജന്യം. ബുക്കിങ്ങിന് ഫോൺ: 04933-298600, 9645006838.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.