for pw

വാണിയംകുളം മികച്ച കാർഷിക പഞ്ചായത്ത് പാലക്കാട്: കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഓർഗാനിക്ക് ഫാമിങ് പദ്ധതി പ്രകാരം ജില്ലയിലെ കാർഷിക മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച പഞ്ചായത്തുകൾക്ക് നൽകുന്ന അവാർഡിന് വാണിയംകുളം പഞ്ചായത്ത് അർഹരായി. കിഴക്കഞ്ചേരി പഞ്ചായത്ത് രണ്ടും കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് മൂന്നും സ്ഥാനം നേടി. എം.ഇ.എസ് ഇൻറർ കൊളീജിയറ്റ് ക്വിസ്: വിക്ടോറിയ ജേതാക്കൾ പാലക്കാട്: എം.ഇ.എസ് യൂത്ത് വിങ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഇൻറർ കൊളീജിയറ്റ് ജില്ലതല ക്വിസ് മത്സരത്തിൽ പാലക്കാട് ഗവ. വിക്ടോറിയ കോളജ് ജേതാക്കളായി. കോളജിനെ പ്രതിനിധീകരിച്ച് അബ്ദുൽ വാഹിദ്, ജമീർ എന്നിവരാണ് പങ്കെടുത്തത്. ഒറ്റപ്പാലം എൻ.എസ്.എസ് കോളജിലെ പ്രണവ്-സുജിത്ത് ടീം രണ്ടാംസ്ഥാനം നേടി. എം.ഇ.എസ് സംസ്ഥാന ഭരണസമിതി അംഗം എം. അബ്ദുൽ കരീം ഹാജി പുരസ്കാരം നൽകി. എം.ഇ.എസ് യൂത്ത് വിങ് ജില്ല പ്രസിഡൻറ് എസ്.എം. തൗഫീഖ്‌ റഹ്മാൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ. ടി. സൈനുൽ ആബിദ്, എം.ഇ.എസ് ജില്ല പ്രസിഡൻറ് എ. ജബ്ബാറലി, ക്വിസ് മാസ്റ്റർ എസ്.എം. നൗഷാദ് ഖാൻ, വി.എസ്. മുഹമ്മദ് ഖനി, പി.എം. നവാസ്, എ. സെയ്ദ് താജുദ്ദീൻ എന്നിവർ സംസാരിച്ചു. മുയൽ വളർത്തൽ പരിശീലനം പാലക്കാട്: മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ 15, 16 തീയതികളിൽ മുയൽ വളർത്തൽ വിഷയത്തിൽ സൗജന്യ പരിശീലനം നടത്തും. 0491 2815454, 8281777080 നമ്പറുകളിൽ രജിസ്റ്റർ ചെയ്ത് ആധാർ നമ്പറുമായി രാവിലെ 10ന് പരിശീലനത്തിനെത്തണമെന്ന് അസി. ഡയറക്ടർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.