p8

നക്സൽ നേതാവ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു റായ്പുർ: ഛത്തിസ്ഗഢിലെ ദന്തേവാഡയിൽ സംയുക്ത സുരക്ഷ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ നക്സൽ േനതാവ് കൊല്ലപ്പെട്ടു. ദോകപാര വനമേഖലയിൽ ബുധനാഴ്ച വൈകുന്നേരം നക്സൽ വിരുദ്ധ സേനകളുടെ സംയുക്ത ഒാപറേഷനിലാണ് ഇയാളെ വധിച്ചത്. വനപ്രദേശം വളഞ്ഞ സേനക്കുനേരെ നക്സലുകളും വെടിയുതിർത്തു. വെടിവെപ്പ് മണിക്കൂറുകളോളം നീണ്ടതായും റിപ്പോർട്ടുകളുണ്ട്. സംഭവസ്ഥലത്തുനിന്ന് ആയുധങ്ങളും പിടിച്ചെടുത്തു. അതേസമയം, കൊല്ലപ്പെട്ട നക്സൽ നേതാവ് ഉൻഗാമി ഏലിയാസ് ചക്രയാണെന്ന് തിരിച്ചറിഞ്ഞതായി അഡീഷനൽ സൂപ്രണ്ട് ഒാഫ് പൊലീസ് ഗോരഖ്നാഥ് ഭാഗെൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.