മലപ്പുറം: നഗരസഭ 2018-19 വാർഷിക പദ്ധതി ആവശ്യത്തിലേക്ക് കരട് നിർദേശങ്ങൾ സമർപ്പിക്കുന്നതിനും വികസന സെമിനാർ സമ്പൂർണമാക്കുന്നതിനുമായുള്ള വാർഡുസഭ യോഗങ്ങൾ ഫെബ്രുവരി ഒമ്പത്, 10, 11 തീയതികളിൽ നടത്തും. ആൻഡ്രോയ്ഡ് പരിശീലനം മലപ്പുറം: കേരള ഫെഡറേഷൻ ഒാഫ് ദ ബ്ലൈൻഡ് (കെ.എഫ്.ബി) ജില്ല കമ്മിറ്റിയും യൂത്ത് ഫോറവും േചർന്ന് ഗ്രാമപഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന കാഴ്ചപരിമിതർക്ക് ആൻഡ്രോയ്ഡ് പരിശീലനം നൽകും. ഫോൺ: 9446882651. റഫറിമാരെ സസ്പെൻഡ് ചെയ്തു മലപ്പുറം: കോട്ടപ്പടിയിൽ നടക്കുന്ന ജില്ല ഡി ഡിവിഷൻ ലീഗ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ കളി നിയന്ത്രിക്കാൻ ചുമതലപ്പെടുത്തിയിരുന്ന ആഷിഖ് മുസ്ലിയാരകത്ത്, കെ.കെ. ജോമോൻ, ഷഫീഖ് എന്നിവർ കളി നിയന്ത്രിക്കുന്നതിൽനിന്ന് വിട്ടുനിൽക്കുകയും സംഘാടകരെ വിവരം അറിയിക്കാതിരിക്കുകയും ചെയ്തതിനാൽ ഇവരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതായി ജില്ല ഫുട്ബാൾ അസോസിയേഷൻ അറിയിച്ചു. കേരള ഫുട്ബാൾ അസോസിയേഷെൻറയും ജില്ല ഫുട്ബാൾ അസോസിയേഷെൻറയും എല്ലാവിധ പ്രവർത്തനങ്ങളിൽനിന്ന് മാറ്റിയതായും ഡി.എഫ്.എ സെക്രട്ടറി സുരേന്ദ്രൻ മങ്കട വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.