നിലമ്പൂർ: 'കൂട്ടുകൂടാം -കരുത്തരാകാം, അതിജീവനത്തിനായ് മാർഗം തെളിക്കാം' സന്ദേശമുയർത്തി നിലമ്പൂർ പ്രവാസി അസോസിയേഷൻ പ്രവാസി പ്ലാറ്റ്ഫോം- ശിൽപശാല സംഘടിപ്പിക്കുന്നു. ശനിയാഴ്ച വൈകീട്ട് മൂന്നിന് നിലമ്പൂർ ചന്തക്കുന്ന് സർവിസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ മേഖലയിലെ പ്രവാസികൾ പങ്കെടുക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു. സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങൾ, സഹകരണ സംഘങ്ങൾ എന്നിവയുടെ സഹായത്തോടെ മലയോരത്ത് നടപ്പാക്കാനാവുന്ന പദ്ധതികൾ പ്രാദേശിക വികസന വീക്ഷണത്തോടെ യോഗത്തിൽ അവലോകനം നടത്തും. ഓരോ മേഖലയിലെയും സാങ്കേതിക വിദഗ്ധർ നയിക്കുന്ന ക്ലാസുകളും ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.