വേങ്ങാപരതയിൽ കാട്ടാന മുന്നൂറിലധികം നേന്ത്രവാഴകള്‍ നശിപ്പിച്ചു

പൂക്കോട്ടുംപാടം: പാട്ടക്കരിമ്പ് വേങ്ങാപരതയിൽ രാത്രിയിറങ്ങിയ കാട്ടാന തെങ്ങ്, വാഴ തുടങ്ങിയവ നശിപ്പിച്ചു. മൂത്തേടം കൊല്ലപറമ്പൻ ഉമ്മർ, ഒലയേരുമണ്ണിൽ അബ്ദുൽ സലാം എന്നിവരുടെ മുന്നൂറിലധികം േനന്ത്രവാഴയാണ് ബുധനാഴ്ച രാത്രി നശിപ്പിച്ചത്. തൊട്ടടുത്ത തോട്ടത്തിലെ തെങ്ങുകളും നശിപ്പിച്ചു. വേങ്ങാപരത വടക്കേതിൽ സീതിയിൽനിന്ന് പാട്ടത്തിനെടുത്ത 15 ഏക്കർ ഭൂമിയിൽ ഏഴ് ലക്ഷത്തോളം രൂപ ബാങ്ക് വായ്പയെടുത്താണ് ഉമ്മറും സലാമും ചേർന്ന് കൃഷി ആരംഭിച്ചത്. ആറുമാസം മുമ്പ് 10,000 വാഴകൾ നട്ടതിൽ പലതും വിളവെടുക്കാൻ പ്രായമായതാണ്. കൃഷി ആരംഭിച്ചിട്ട് ഇത് നാലാമത്തെ പ്രാവശ്യമാണ് കാട്ടാന തോട്ടത്തിലെത്തുന്നത്. രാത്രി എേട്ടാടെ കൃഷിയിടത്തിലെത്തുന്ന ആന സോളാർവേലികൾ ചെറുമരങ്ങൾ പിഴുതെടുത്ത് തല്ലിത്തകർത്താണ് അകത്ത് പ്രവേശിക്കുന്നത്. വാഴയുടെ തണ്ടിനകത്തെ കാമ്പ് മാത്രമാണ് ഭക്ഷിക്കുന്നത്. കൃഷിയിടത്തിൽ കാവലിരിക്കുന്നവർ പടക്കമെറിഞ്ഞും ശബ്ദമുണ്ടാക്കിയുമാണ് തിരിച്ചയക്കുന്നത്. നേന്ത്രവാഴക്ക് വിപണിയില്‍ കുത്തനെ വിലയിടിഞ്ഞതോടെ വെട്ടിലായ വാഴകര്‍ഷകര്‍ക്ക് കാട്ടനശല്യവും ഇരുട്ടടിയാവുകയാണ്. വന്യമൃഗശല്യത്തിൽനിന്ന് സംരക്ഷണം ആവശ്യപ്പെട്ട് കർഷകർ അധികാരികള്‍ക്ക് പലതവണ പരാതി നല്‍കിയിരുന്നു. വനംവകുപ്പ്, പഞ്ചായത്ത് അധികൃതരിൽനിന്ന് ഒരു സഹായം ഇതുവരെ ലഭ്യമായിട്ടില്ലെന്ന ആക്ഷേപവും കർഷകര്‍ക്കുണ്ട്. ഫോട്ടോ ppm 2 വേങ്ങാപരതയിൽ കാട്ടാന നശിപ്പിച്ച വാഴത്തോട്ടം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.