തളര്‍ച്ചയില്‍ താങ്ങായി അവരൊത്തുചേര്‍ന്നു

എടക്കര: കിടപ്പിലായ രോഗികളടക്കമുള്ള പരിരക്ഷ, പാലിയേറ്റിവ് ഗുണഭോക്താക്കള്‍ ഒന്നിച്ചപ്പോള്‍ എല്ലാവരിലും ഉത്സാഹം. എടക്കര ഗ്രാമപഞ്ചായത്തി​െൻറ ആഭിമുഖ്യത്തില്‍ പാലിയേറ്റിവ് ക്ലിനിക്കില്‍ സംഘടിപ്പിച്ച രോഗികളുടെയും കുടുംബങ്ങളുടെയും ഒത്തുചേരലാണ് പുത്തന്‍ പ്രതീക്ഷകളും സ്വപ്നങ്ങളും പകര്‍ന്നത്. സൗഹൃദ കൂട്ടായ്മയില്‍ പങ്കെടുത്തവര്‍ക്ക് ആശ്വാസ വചനങ്ങളുമായി കുറഞ്ഞവാക്കില്‍ ആശംസകള്‍. പിന്നെ പരസ്പരം പരിചയപ്പെടുത്തലും അനുഭവം പങ്കുവെക്കലും. പാട്ടുപാടിയും മറ്റും സംഗമം അവര്‍ അവിസ്മരണീയമാക്കി. തങ്ങള്‍ക്ക് വേണ്ടത് സഹതാപത്തോടെയുള്ള നോട്ടങ്ങളല്ല, പ്രചോദനങ്ങളും പ്രകീര്‍ത്തനങ്ങളുമാണെന്ന ആഗ്രഹമായിരുന്നു എല്ലാവരിലും പ്രകടമായത്. എടക്കര സി.ഐ സുനില്‍ പുളിക്കല്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആലീസ് അമ്പാട്ട് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗങ്ങളായ ഒ.ടി. ജെയിംസ്, സറീന മുഹമ്മദലി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കബീര്‍ പനോളി, അംഗങ്ങളായ കെ. ആയിശക്കുട്ടി, ദീപ ഹരിദാസ്, ഷൈനി പാലക്കുഴി, എം.കെ. ചന്ദ്രൻ, കെ. അബ്ദുല്‍ ഖാദർ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറ് അനില്‍ ലൈലാക്ക്, മെഡിക്കല്‍ ഓഫിസര്‍ ഡോ. ജാബീദ്, ജെ.സി.ഐ പ്രസിഡൻറ് ജോസ് അപ്പോളോ, സി. മമ്മുണ്ണി, പഞ്ചായത്ത് സെക്രട്ടറി പി.ബി. ഷാജു, നൗഫല്‍ റൊസൈസ്, നിഷാദ് ചേറൂര്‍ എന്നിവര്‍ സംസാരിച്ചു. കലാപരിപാടികള്‍ക്ക് ആബിദ് പാറപ്പുറം, ടി.ടി. നാസർ, ജാഫര്‍ മലബാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. വ്യാപാരി യൂത്ത് വിങ് സമാഹരിച്ച 30,000 രൂപയും അയനിക്കാടന്‍ കുഞ്ഞിപ്പ സംഭാവന ചെയ്ത ഫര്‍ണിച്ചറുകളും പാലിയേറ്റിവ് പ്രതിനിധി സി. അലി അഷ്റഫിന് കൈമാറി. ചിത്രവിവരണം: (08-edk-1) എടക്കര പാലിയേറ്റിവ് ക്ലിനിക്കില്‍ കിടപ്പിലായ രോഗികളുടെ സംഗമം സി.ഐ സുനില്‍ പുളിക്കല്‍ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.