പാട്ടക്കരിമ്പ് ആദിവാസി കോളനി

ബദല്‍ സ്കൂൾ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കണം -ഊരുകൂട്ടം പൂക്കോട്ടുംപാടം: യില്‍ ബദല്‍ സ്കൂളി​െൻറ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്നും പുതിയ അംഗന്‍വാടി അനുവദിക്കണമെന്നും ഊരുകൂട്ടത്തിൽ ആവശ്യമുയര്‍ന്നു. അമരമ്പലം ഗ്രാമപഞ്ചായത്തി​െൻറ 2018--19 വാര്‍ഷിക പദ്ധതി രൂപവത്കരണവുമായി ബന്ധപ്പെട്ട് കോളനിയില്‍ ചേര്‍ന്ന ഊരുകൂട്ടത്തിലാണ് കോളനിക്കാർ ആവശ്യമുന്നയിച്ചത്. കോളനിയില്‍ യുവതീയുവാക്കള്‍ക്ക്‌ നല്‍കിവന്ന സ്വയം പരിശീലനത്തിന് തുടര്‍നടപടി ഉണ്ടായില്ലെന്നും ഐ.ടി.ഡി.പിയുടെ കാര്യമായ ഇടപെടൽ ഉണ്ടാവുന്നില്ലെന്നും പരാതി ഉയർന്നു. രാവിലെ 11ന് ചേരേണ്ട ഊരുകൂട്ടത്തിന് അധികൃതര്‍ എത്താന്‍ വൈകിയതിനാല്‍ പിരിഞ്ഞുപോയ കോളനിക്കാരെ തിരികെ കൊണ്ടുവന്നാണ് യോഗം നടത്തിയത്. ട്രൈബൽ എക്സ്റ്റൻഷൻ ഒാഫിസർ പങ്കെടുക്കാത്തതിലും ആക്ഷേപമുയര്‍ന്നു. ഊരുകൂട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. സുജാത ഉദ്ഘാടനം ചെയ്തു. ഊരുമൂപ്പൻ ഗോപാലൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കളരിക്കൽ സുരേഷ് കുമാർ, അംഗങ്ങളായ മീനാക്ഷി ടീച്ചർ, അനീഷ് കവളമുക്കട്ട, ഷാജി ഒടുങ്ങിൽ എന്നിവർ സംസാരിച്ചു. എസ്.സി പ്രമോട്ടർമാരായ ഷിബു, സുസ്മിത, കോഓഡിനേറ്റര്‍ സി. രാമനാരായണൻ എന്നിവർ നേതൃത്വം നൽകി. ഫോട്ടോ ppm3 യിൽ നടന്ന ഊരുകൂട്ടം അമരമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. സുജാത ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.