പാലക്കാട്: ഷൊർണൂരിന് സമീപം സൗമ്യയുടെ രക്തം ചിന്തിയ ദാരുണസംഭവത്തിന് ശേഷം ട്രെയിനുകളിലെ സ്ത്രീസുരക്ഷയെക്കുറിച്ച് ചർച്ചയേറെ നടന്നെങ്കിലും ഒന്നും ഫലപ്രാപ്തിയിലെത്തിയില്ല. പാലരുവി എക്സ്പ്രസിലെ ലേഡീസ് കമ്പാർട്ട്മെൻറിൽ വ്യാഴാഴ്ച നടന്ന സംഭവവും തെളിയിക്കുന്നത് നമ്മുടെ യാത്രാവേളകളിൽ സ്ത്രീകൾ ഏറെ അരക്ഷിതരാണെന്നാണ്. എക്സ്പ്രസ് ട്രെയിനുകളിൽ പോലും വനിത കമ്പാർട്ട്മെൻറിൽ സുരക്ഷ ജീവനക്കാരെ നിയമിക്കാൻ റെയിൽവേ തയാറാകുന്നില്ല. മിക്ക ട്രെയിനുകളിലും ഇതാണ് സ്ഥിതി, പ്രത്യേകിച്ച് പാസഞ്ചർ ട്രെയിനുകളിൽ. വ്യാഴാഴ്ചത്തെ അക്രമസംഭവത്തിൽ പിടിയിലായ ലക്ഷ്മൺ അണ്ണ ഗെയ്ക്ക്വാദ് വനിത കമ്പാർട്ട്മെൻറിൽ ഏറെനേരം യാത്ര ചെയ്തിട്ടും ആർക്കും കണ്ടെത്താനായില്ല. ആക്രമണത്തിൽ പകച്ച സ്ത്രീകൾ സഹായത്തിന് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പ്രതി ഇവരെ പുറത്തേക്ക് തള്ളിയിടാനുള്ള സാധ്യതയുമുണ്ടായിരുന്നു. പാലക്കാട് വരെ ടോയ്ലറ്റിൽ ഒളിച്ചിരുന്ന് ഫോൺ വഴി പാലക്കാട് ആർ.പി.എഫിൽ അറിയിച്ചെങ്കിലും തീർത്തും ഭീതിയിലായിരുന്നു അവരുടെ യാത്ര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.