ചങ്ങരംകുളം: നരണിപ്പുഴയിൽ തോണി ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ ധനസഹായം വർധിപ്പിക്കണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു. നിർധന കുടുംബത്തിലെ കുട്ടികളാണ് മരണപ്പെട്ടത്. ഇത്തരം ദുരന്ത സാഹചര്യങ്ങളിൽ മുൻകാല സർക്കാറുകൾ നൽകിയ സാമ്പത്തിക സഹായങ്ങൾ ഈ കുടുംബങ്ങൾക്ക് നൽകാതിരുന്നത് കടുത്ത അനീതിയാണ്. സ്പീക്കർ ഉൾെപ്പടെയുള്ളവരുടെ സ്വകാര്യ ആവശ്യങ്ങൾക്ക് ഖജനാവിലെ പണം ചെലവഴിക്കുമ്പോൾ ഇത്തരം കാര്യങ്ങളിൽ സർക്കാർ കാണിക്കുന്നത് പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു. നന്നംമുക്കിൽ കുടുംബസംഗമവും സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വ്യാജ രജിസ്‌ട്രേഷൻ നമ്പർ; കാർ പിന്തുടർന്ന് പിടികൂടി പൊന്നാനി: വ്യാജ രജിസ്‌ട്രേഷൻ നമ്പറുപയോഗിച്ച് ഓടിക്കൊണ്ടിരുന്ന സ്വകാര്യ കാർ മോട്ടോർ വാഹനവകുപ്പ് അധികൃതർ പിന്തുടർന്ന് പിടികൂടി. പൊന്നാനിയിൽ വ്യാഴാഴ്ചയാണ് സംഭവം. കടവനാട് സ്വദേശിയുടെ 2014 മോഡൽ ഡസ്റ്റർ കാറാണ് പിടികൂടിയത്. 2015ലാണ് തൃശൂരിലെ ഷോറൂമിൽനിന്ന് ഈ വാഹനം വാങ്ങിയത്. വാങ്ങിയ സമയത്ത് കെ.എൽ. 8 എ.കെ TEMP 8442 എന്ന ടെമ്പററി രജിസ്‌ട്രേഷൻ നമ്പറാണ് ലഭിച്ചത്. ഇൗ നമ്പറുപയോഗിച്ച് രണ്ടര വർഷത്തോളം ഓടിയ വാഹനം മാസങ്ങൾക്ക് മുമ്പ് ടെമ്പ് എന്നത് മാറ്റി ഓടിത്തുടങ്ങി. ജോയൻറ് ആർ.ടി.ഒ പി.എ. നസീറിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് എ.എം.വി.ഐമാരായ നിസാർ, ശ്രീജേഷ് എന്നിവർ വ്യാഴാഴ്ച മഫ്തിയിൽ ബൈക്കിൽ പിന്തുടർന്നാണ് വണ്ടി പിടികൂടിയത്. പിടികൂടിയ വാഹനം പൊന്നാനി സി.ഐ സണ്ണി ചാക്കോക്ക് മോട്ടോർ വാഹനവകുപ്പ് അധികൃതർ കൈമാറി. സർക്കാറിനെ വെട്ടിച്ച് നികുതി അടക്കാതെ ഓടിയതിന് ഒന്നര ലക്ഷത്തിനുള്ളിൽ പിഴ വരുമെന്നാണ് മോട്ടോർ വാഹനവകുപ്പ് അധികൃതർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.