പെരിന്തൽമണ്ണ: പൂന്താനം സാഹിത്യോത്സവത്തിന് കീഴാറ്റൂർ പൂന്താനം സ്മാരക ഒാഡിറ്റോറിയത്തിൽ വെള്ളിയാഴ്ച തിരിതെളിയും. രാവിലെ നടക്കുന്ന ചിത്രകലാക്യാമ്പ് ശിൽപി ജോൺസ് മാത്യൂവും പരിപാടികൾ വൈകീട്ട് അഞ്ചിന് സ്പീക്കർ പി. ശ്രീരാമകൃഷ്ണനും ഉദ്ഘാടനം െചയ്യും. പൂന്താനം കവിത അവാർഡ് കവി പ്രഫ. വി. മധുസൂദനൻ നായർ സമ്മാനിക്കും. പുസ്തകോത്സവ ഉദ്ഘാടനവും നടക്കും. ൈവകീട്ട് ഏഴിന് സിനിമ കലാസന്ധ്യ സീരിയൽ-സിനിമതാരം ഡോ. ജാനറ്റ് ഉദ്ഘാടനം ചെയ്യും. കീഴാറ്റൂർ ഹരിശ്രീ നൃത്തകലാലയം നൃത്തങ്ങൾ അവതരിപ്പിക്കും. കലോത്സവ ജേതാക്കളുടെ പ്രകടനങ്ങൾ, സംഗീതനാടക അക്കാദമിയുടെ 'കാളൈഭരവൻ' നാടകം എന്നിവ അരങ്ങേറും. പത്തിന് രാവിലെ ദക്ഷിണേന്ത്യൻ സാഹിത്യസമ്മേളനം അഗ്രഹാര കൃഷ്ണമൂർത്തി (കർണാടക) ഉദ്ഘാടനം ചെയ്യും. തമിഴ് സാഹിത്യകാരൻ ബവ ചെല്ലദുരൈ മുഖ്യാതിഥിയാകും. ഉച്ചക്ക് രണ്ടിന് ഫോക്ലോർ സെമിനാർ രാഘവൻ പയ്യനാട് ഉദ്ഘാടനം ചെയ്യും. വൈകീട്ട് ഏഴിന് നാടൻപാട്ടുകളുടെ പശ്ചാത്തലത്തിൽ ഫോക് ഫ്യൂഷൻ അവതരിപ്പിക്കും. നടൻ മാമുക്കോയ മുഖ്യാതിഥിയാകും. ഞായറാഴ്ച രാവിലെ സാംസ്കാരിക സമ്മേളനം മന്ത്രി എ.കെ. ബാലൻ ഉദ്ഘാടനം െചയ്യും. ഉച്ചക്ക് രണ്ടിന് കവിസദസ്സ് മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്യും. രജനി സുരേന്ദ്രെൻറ 'നേർചിത്രങ്ങൾ' പുസ്തകം പ്രകാശനം ചെയ്യും. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം െചയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.