ഉദ്ഘാടനം നാളെ കൊണ്ടോട്ടി: എയർപോർട്ട് അതോറിറ്റിയുടെ 'സാമൂഹിക പ്രതിബദ്ധത' പദ്ധതിയിൽ (സി.എസ്.ആർ) കൊണ്ടോട്ടി സാമൂഹികാരോഗ്യ കേന്ദ്രത്തിനായി നിർമിച്ച അർബുദ നിർണയ-വയോജന പരിചരണകേന്ദ്രം ഉദ്ഘാടനം വെള്ളിയാഴ്ച നടക്കും. രാവിലെ 9.30ന് കേന്ദ്ര വിനോദസഞ്ചാര സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം നിർവഹിക്കുമെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ ജെ.ടി. രാധാകൃഷ്ണ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ദേശീയ ഗ്രാമീണാരോഗ്യദൗത്യവുമായി സഹകരിച്ച് 65 ലക്ഷം രൂപ ചെലവിൽ കഴിഞ്ഞവർഷം മാർച്ചിൽ നിർമാണമാരംഭിച്ച കെട്ടിടത്തിൽ മൂന്ന് പരിശോധനമുറികൾ, കാത്തിരിപ്പ് കേന്ദ്രം, ലാബ് എന്നിവയാണുണ്ടാകുക. അനുവദിച്ചതില്‍ ബാക്കി തുക ലാബ് യന്ത്രങ്ങള്‍ക്കും ഫര്‍ണിച്ചറുകള്‍ വാങ്ങുന്നതിനുമായാണ് വിനിയോഗിക്കുന്നത്. 2013ലാണ് എയർപോർട്ട് അതോറിറ്റി കെട്ടിടം നിർമിക്കാൻ പണം അനുവദിച്ചത്. എന്നാൽ, ആരോഗ്യവകുപ്പിെൻറ ഭാഗത്തുനിന്ന് തുടർനടപടികൾ നീണ്ടതോടെ പദ്ധതി വൈകി. കൊണ്ടോട്ടി നഗരസഭയായി ഉയർത്തിയതോടെ സി.എച്ച്.സിയുടെ ചുമതല ബ്ലോക്ക് പഞ്ചായത്തിന് അല്ലാതായി. ഇതും പദ്ധതി വൈകാനിടയാക്കി. നേരേത്ത, നെടിയിരുപ്പ് പഞ്ചായത്തിന് പൈപ്പ് കമ്പോസ്റ്റിനും പള്ളിക്കല്‍ പഞ്ചായത്തിന് സോളാര്‍ പാനല്‍ സ്ഥാപിക്കാനും സി.എസ്.ആർ പദ്ധതിയിൽനിന്ന് പത്തുലക്ഷം രൂപ വീതം അനുവദിച്ചിരുന്നു. സി.എൻ.എസ് ഡി.ജി.എം മുനീർ മാടമ്പത്ത്, ശ്രീനിവാസൻ എന്നിവരും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു. ഫോേട്ടാ: mpgkdy1: െകാണ്ടോട്ടി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എയർപോർട്ട് അതോറിറ്റി നിർമിച്ച അർബുദ നിർണയ-വയോജന പരിചരണകേന്ദ്രം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.