മണ്ണാർക്കാട്: വാർധക്യസഹജമായ അസുഖങ്ങൾ വേട്ടയാടുന്നതിന് പുറമെ വീടും സ്ഥലവും ജപ്തി ഭീഷണിയിലായതിെൻറ ആഘാതത്തിലാണ് ബീക്കുട്ടി. കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് പരിധിയിലെ തിരുവിഴാംകുന്ന് മുറിയക്കണ്ണിയിലെ കാലടി വീട്ടിൽ പരേതനായ കുഞ്ഞയമുവിെൻറ ഭാര്യയായ ഇവരും അന്ധനായ മകൻ ഫിറോസ് ബാബുവുമടങ്ങുന്ന കുടുംബമാണ് വീട് വിട്ടിറങ്ങേണ്ട ഗതികേടിലെത്തിയിരിക്കുന്നത്. 20 വർഷം മുമ്പ് ഭർത്താവ് മരിച്ചതോടെ രണ്ട് പെൺമക്കളും അന്ധനായ ഒരു മകനുമൊത്ത് പ്രയാസപ്പെട്ടാണ് ബീക്കുട്ടി ജീവിതം തള്ളിനീക്കുന്നത്. 2014ൽ കോട്ടോപ്പാടം ഗ്രാമപഞ്ചായത്താണ് വീടിന് തുക അനുവദിച്ചത്. ഈ തുകയുപയോഗിച്ച് വീട് നിർമാണം പൂർത്തിയാക്കാൻ കഴിയാതിരിക്കുകയും നിർമിച്ച ഒരു ഭാഗം ഇടിഞ്ഞ് വീണതും മൂലമാണ് ബാങ്ക് വായ്പ എടുത്തത്. കൂലിവേലയും മറ്റും ചെയ്ത് ജീവിതം തള്ളിനീക്കിയിരുന്ന ബീക്കുട്ടി തുടക്കത്തിൽ ബാങ്ക് വായ്പ അടച്ചിരുന്നു. എന്നാൽ, അസുഖങ്ങൾ കാരണം തൊഴിലിന് പോകാൻ കഴിയാത്തതിനാൽ വായ്പ അടവിൽ വീഴ്ച വന്നു. മൂന്നര ലക്ഷത്തോളം അടക്കാനുണ്ട്. നിത്യവൃത്തിക്ക് പോലും പ്രയാസപ്പെടുന്ന കുടുംബത്തിെൻറ ഏകാശ്രയം സർക്കാർ നൽകുന്ന ക്ഷേമ പെൻഷനും സൗജന്യ റേഷനുമാണ്. മകൻ ഫിറോസ് ബാബുവിെൻറ ഭാര്യയും പറക്കമുറ്റാത്ത രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബവുമായി തെരുവിലേക്ക് ഇറങ്ങേണ്ട സ്ഥിതിയിലാണ് ബീക്കുട്ടി. 1) ജപ്തി ഭീഷണിയിലായ ബീക്കുട്ടിയും കുടുംബവും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.