13ന് ഡി.വൈ.എഫ്.ഐ ട്രെയിൻ തടയും

പാലക്കാട്: കേന്ദ്ര സർക്കാറി​െൻറ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ രാജ്യവ്യാപക സമരത്തിന്. തൊഴിലില്ലായ്മ, റെയിൽവേ സ്വകാര്യവത്കരണം എന്നിവയിൽ പ്രതിഷേധിച്ച് ഈ മാസം 13ന് രാജ്യെത്ത പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ ട്രെയിൻ തടയുമെന്ന് ദേശീയ പ്രസിഡൻറ് പി.എ. മുഹമ്മദ് റിയാസ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്ത് 12 ജില്ലകളിലെ പ്രധാന സ്റ്റേഷനുകളിൽ ട്രെയിൻ തടയും. അരമണിക്കൂർ സമയമാണ് തടയുക. ഷൊർണൂർ അടക്കമുള്ള സ്റ്റേഷനുകളിൽ ട്രെയിൻ തടയും. റെയിൽവേ സ്വകാര്യവത്കരിക്കാനുള്ള മോദി സർക്കാർ നീക്കം ജനവിരുദ്ധമാണ്. കമ്പോളമാണ് റെയിൽവേയുടെ ഉടമകൾ എന്നാണ് മോദി നയം. നീതി ആയോഗ് അംഗം ബിബേക് ഡിബ്രോയി റെയിൽവേ സ്വകാര്യവത്കരിക്കണമെന്ന നിർദേശമാണ് നൽകിയിരിക്കുന്നത്. നൂറുശതമാനം സ്വകാര്യനിക്ഷേപത്തിന് റെയിൽവേ തുറന്നിട്ടുവെന്നും ഭാരവാഹികൾ കുറ്റപ്പെടുത്തി. റെയിൽവേയിൽ സ്ഥിരനിയമനത്തിന് അപ്രഖ്യാപിത വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. നാല് ലക്ഷത്തോളം തൊഴിലുകൾ കരാർവത്കരിച്ചു. വിരമിച്ച ജീവനക്കാരെ നിയമിക്കുന്നതിന് ഇറക്കിയ സർക്കുലർ പിൻവലിക്കണമെന്നും ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റിയംഗം നിതിൻ കണിച്ചേരി, ജില്ല സെക്രട്ടറി കെ. പ്രേംകുമാർ, ജില്ല പ്രസിഡൻറ് ടി.എം. ശശി എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.