പുതുപൊന്നാനി^ചാവക്കാട് ദേശീയപാതയിൽ ഇന്ന് ഗതാഗത നിയന്ത്രണം

പുതുപൊന്നാനി-ചാവക്കാട് ദേശീയപാതയിൽ ഇന്ന് ഗതാഗത നിയന്ത്രണം വെളിയങ്കോട്: വെളിയങ്കോട് ചന്ദനക്കുടം നേർച്ചയുടെ ഭാഗമായി വ്യാഴാഴ്ച വൈകീട്ട് നാല് മുതൽ വെള്ളിയാഴ്ച പുലർച്ച മൂന്നുവരെ പുതുപൊന്നാനി-ചാവക്കാട് ദേശീയപാതയിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തിയതായി പൊന്നാനി സി.ഐ സണ്ണി ചാക്കോ അറിയിച്ചു. ചമ്രവട്ടം, കുറ്റിപ്പുറം വഴി കോഴിക്കോട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക് ചമ്രവട്ടം ജങ്ഷനിൽനിന്ന് ഇടത്തു തിരിഞ്ഞ് കുണ്ടുകടവ് --ഗുരുവായൂർ സംസ്ഥാനപാതയിലൂടെയും ചാവക്കാട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക് പാലപ്പെട്ടി ആശുപത്രി സ്റ്റോപ്പിൽനിന്ന് വലത്തു തിരിഞ്ഞ് പാലപ്പെട്ടി പാറ റോഡ് വഴി ഗുരുവായൂർ-കുണ്ടുകടവ് സംസ്ഥാനപാത വഴിയും പോകാം. ചെറുവാഹനങ്ങൾക്ക് അയിരൂർ വഴി വെളിയങ്കോട് -എടക്കഴിയൂർ എം.എൽ.എ റോഡും ഉപയോഗിക്കാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.