പാലക്കാട്: പോഷകാഹാരത്തിെൻറ പ്രാധാന്യം ജനങ്ങളിലെത്തിക്കാൻ സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പിെൻറ കീഴിലുള്ള പോഷകാഹാര കാര്യാലയവും ജില്ല മെഡിക്കൽ ഓഫിസും ചേർന്ന് വ്യാഴം, വെള്ളി ദിനങ്ങളിൽ അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ബോധവത്കരണ പ്രദർശനം നടത്തും. രാവിലെ 10 മുതൽ വൈകീട്ട് നാലുവരെ നടക്കുന്ന പ്രദർശനത്തിൽ പ്രവേശനം സൗജന്യമാണ്. ഫെബ്രുവരി എട്ടിന് രാവിലെ 11ന് എൻ. ഷംസുദ്ദീൻ എം.എൽ.എ പ്രദർശനം ഉദ്ഘാടനം ചെയ്യും. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഈശ്വരിരേശൻ അധ്യക്ഷത വഹിക്കും. ജില്ല മെഡിക്കൽ ഓഫിസർ ഇൻ ചാർജ് (ആരോഗ്യം) ഡോ. കെ.ആർ. ശെൽവരാജ് മുഖ്യപ്രഭാഷണം നടത്തും. ജില്ല പഞ്ചായത്ത് അംഗം സി. രാധാകൃഷ്ണൻ വിശിഷ്ടാതിഥിയാകും. ചീഫ് സയൻറിഫിക്ക് ഓഫിസർ ഇൻ ചാർജ് എസ്. താരാകുമാരി വിഷയാവതരണം നടത്തും. -------------------------------------------- വൈദ്യുതി മുടങ്ങും കഞ്ചിക്കോട്: വൈദ്യുതി സെക്ഷൻ പരിധിയിൽ വരുന്ന നാല് ഫീഡറുകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കഞ്ചിക്കോട്, എ.വി.പി, കൊയ്യാമരക്കാട്, പയറ്റുകോട്, മുക്രോണി, വല്ലടി, കൊട്ടാമുക്കി, വാധ്യാർചള്ള, പാറപ്പിരുവ് എന്നിവിടങ്ങളിൽ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും. പരിപാടികൾ ഇന്ന് പാലക്കാട് പബ്ലിക് ലൈബ്രറി: സർഗോത്സവം -4.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.