ഷൊർണൂർ: കുളപ്പുള്ളി ടൗണിലെ തകർന്ന ഡിവൈഡറുകൾ നന്നാക്കാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി പ്രവർത്തകർ പൊതുമരാമത്ത് റോഡ് വിഭാഗം ഓഫിസ് ഉപരോധിച്ചു. ഡിവൈഡറുകൾ തകർന്നു കിടക്കുന്നതും സീബ്രാലൈനുകളില്ലാത്തതും കാരണം റോഡ് മുറിച്ചു കടക്കാൻ കൃത്യമായ സ്ഥലമില്ലാത്തത് അപകട സാധ്യതയുണ്ടാക്കുന്നുവെന്ന് സമരക്കാർ പറഞ്ഞു. വൈകാതെ പ്രശ്നം പരിഹരിക്കാമെന്ന എൻജിനീയറുടെ ഉറപ്പിൽ സമരം അവസാനിപ്പിച്ചു. എം.പി. സതീഷ് കുമാർ, കെ.പി. അനൂപ്, നഗരസഭാംഗം വി.എം. ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.