കണയം ശ്രീകുറുംബക്കാവിലെ ആഘോഷങ്ങൾ 11ന് തുടങ്ങും

ഷൊർണൂർ: കണയം ശ്രീകുറുംബക്കാവിലെ കാളവേല, പൂരം ആഘോഷങ്ങൾ ഫെബ്രുവരി 11, 12 തീയതികളിൽ നടക്കുമെന്ന് ക്ഷേത്ര സംരക്ഷണ സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ക്ഷേത്രത്തി​െൻറ ഐതിഹ്യവും പുനരുദ്ധാരണ പ്രവൃത്തി, ശുദ്ധികലശം എന്നിവയും ഉൾപ്പെടുത്തി പ്രസിദ്ധീകരിക്കുന്ന സുവനീറി​െൻറ പ്രകാശനം വ്യാഴാഴ്ച വൈകീട്ട് ഏഴിന് കൊട്ടാരക്കര പരുമല ആശ്രമം മഠാധിപതി സ്വാമി ദയാനന്ദ സരസ്വതി നിർവഹിക്കും. വാർത്തസമ്മേളനത്തിൽ ഭാരവാഹികളായ കെ. പരമേശ്വരൻ, എ. രാഘവൻ നായർ, എ. ശ്രീനാരായണൻ, കെ. രാമദാസൻ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.