പട്ടാമ്പി: കവിതക്ക് വേണ്ടിമാത്രമുള്ള ഇന്ത്യയിലെതന്നെ ഏറ്റവും വലിയ ഉത്സവമായ 'കവിതയുടെ കാർണിവൽ' മൂന്നാം പതിപ്പ് മാർച്ച് ഒമ്പത്, പത്ത്, 11 തീയതികളിൽ പട്ടാമ്പി കോളജിൽ നടക്കും. 'കവിത: പ്രതിരോധം, പ്രതിസംസ്കൃതി' എന്ന പ്രമേയത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. അഞ്ചുവേദികളിലായി നടക്കുന്ന പരിപാടിയുെട നടത്തിപ്പിനായി സംഘാടകസമിതി രൂപവത്കരണയോഗം വ്യാഴാഴ്ച ഉച്ചക്ക് 1.30ന് കോളജിൽ ചെരും. മുഹമ്മദ് മുഹ്സിൻ എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്യും. പട്ടാമ്പിയിലെ ജനപ്രതിനിധികളും പൊതുപ്രവർത്തകരും സാംസ്കാരികപ്രവർത്തകരും സംഘടനകളും പൂർവവിദ്യാർഥികളും യോഗത്തിൽ പങ്കെടുക്കണമെന്ന് പ്രിൻസിപ്പൽ ഡോ. ഷീല, കാർണിവൽ ഡയറക്ടർ പി.പി. രാമചന്ദ്രൻ, മലയാളവിഭാഗം മേധാവി ഡോ. സന്തോഷ് എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.