കാറ്റും മഴയും: കല്ലടിക്കോട് മരംവീണ് വീട് തകർന്നു; വൈദ്യുതി വിതരണം മുടങ്ങി

കല്ലടിക്കോട്: മഴയിലും കാറ്റിലും ഒരു വീട് ഭാഗികമായി തകരുകയും കരിമ്പ, പാലക്കയം മേഖലകളിൽ വൈദ്യുതി വിതരണം തടസ്സപ്പെടുകയും ചെയ്തു. ചൊവ്വാഴ്ച രാത്രി പെയ്ത മഴയിലും കാറ്റിലുമാണ് നാശനഷ്ടമുണ്ടായത്. കല്ലടിക്കോട് കുന്നത്തുകാട് മോഹനൻ നായരുടെ വീടിന് മുകളിൽ മരം പൊട്ടിവീണ് മേൽക്കൂര തകർന്നു. ആളപായമില്ല. കരിമ്പ, ഇടക്കുർശ്ശി എന്നിവിടങ്ങളിലും പരിസരങ്ങളിലും ലൈനുകൾക്ക് മുകളിൽ മരക്കൊമ്പ് പൊട്ടിവീണ് വൈദ്യുതി വിതരണം മുടങ്ങി. മിക്കയിടങ്ങളിലും ബുധനാഴ്ച രാത്രിയോടെയാണ് വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.