ഫിലിം ക്ലബ് ഉദ്ഘാടനവും ചലച്ചിത്ര പ്രദർശനവും

കല്ലടിക്കോട്: ഫ്രൻഡ്സ് ലൈബ്രറിയുടെ വൈജ്ഞാനിക-, സാമൂഹിക ബോധവത്കരണ പരിപാടികളുടെ ഭാഗമായി ചലച്ചിത്ര പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നു. ലൈബ്രറിയിലെ ഫിലിം ക്ലബി​െൻറ ഉദ്ഘാടനവും ആദ്യ ചലച്ചിത്ര പ്രദർശനവും ഫെബ്രുവരി 11ന് വൈകീട്ട് നാലിന് നടക്കും. ഡെക്കലോഗ് ഫിലിം സൊസൈറ്റിയുമായി സഹകരിച്ചാണ് ചലച്ചിത്രപ്രദർശനം. മണ്ണാർക്കാട് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് എം. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം നിർവഹിക്കും. രജി എം. ദാമോദരൻ മുഖ്യപ്രഭാഷണം നടത്തും. ഡെക്കലോഗ് ഫിലിം സൊസൈറ്റി പ്രസിഡൻറ് അച്യുതനുണ്ണി, സെക്രട്ടറി പ്രവീൺ തുടങ്ങിയവർ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.