ഏകദിന സാഹിത‍്യ സെമിനാർ

നിലമ്പൂർ: പു.ക.സ 80ാം വാർഷികത്തോടനുബന്ധിച്ച് പെരിന്തൽമണ്ണ ചെറുകാട് സ്മാരക ട്രസ്റ്റ് നടത്തുന്ന സാഹിത‍്യ സെമിനാറി‍​െൻറ സംസ്ഥാനതല ഉദ്ഘാടനം 13ന് നിലമ്പൂർ പീവീസ് ഒാഡിറ്റോറിയത്തിൽ നടക്കും. സാംസ്കാരിക വകുപ്പി‍​െൻറ സഹായത്തോടെയാണ് പരിപാടി. സെമിനാറി‍​െൻറ വിജയത്തിനായി സംഘാടക സമിതിക്ക് രൂപം നൽകി. യോഗം പു.ക.സ ജില്ല പ്രസിഡൻറ് ബഷീർ ചുങ്കത്തറ ഉദ്ഘാടനം ചെയ്തു. കെ.വി. മുജീബ്, ഫാത്തിമ സലീം, അയ്യൂബ് നിലമ്പൂർ, അനീഷ് ചോക്കാട് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: നിലമ്പൂർ ആയിഷ, ജോൺസൺ ഐരൂർ, ആർ.കെ. മലയത്ത്, പ്രഫ. കനകലത, ടി.ജെ. നിലമ്പൂർ (രക്ഷാധികാരികൾ), ഇ. പത്മാക്ഷൻ (ചെയർ.), സി. രാജീവ് (ജന. കൺ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.