കോളറ: വൃത്തിഹീനമായ സാഹചര‍്യം; അഞ്ച് സ്ഥാപനങ്ങൾക്ക് നോട്ടീസ്

നിലമ്പൂർ: കോളറ കണ്ടെത്തിയ സാഹചര‍്യത്തിൽ നിലമ്പൂർ നഗരസഭയിൽ ആരോഗ‍്യവകുപ്പ് നടത്തിയ പരിശോധനയിൽ അഞ്ച് സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നോട്ടീസ് നൽകി. വൃത്തിഹീനമായ സാഹചര‍്യത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കാണ് നോട്ടീസ് നൽകിയത്. ചന്തക്കുന്ന്, മുക്കട്ട, ജനതപടി എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. 14 സ്ഥാപനങ്ങളിൽ പരിശോധന നടത്തിയപ്പോൾ അഞ്ച് സ്ഥാപനങ്ങളും വൃത്തിഹീനമായ സാഹചര‍്യത്തിലായിരുന്നു. 24 മണിക്കൂറിനകം മാറ്റം വരുത്തണമെന്നാണ് നോട്ടീസിലുള്ളത്. ഗോത്രവർഗ വിഭാഗം താമസിച്ചുപഠിക്കുന്ന വെളിയംതോട് ഐ.ജി.എം.എം.ആർ സ്കൂളിൽനിന്നും കോടതിപടിയിലെ സ്ഥാപനത്തിൽനിന്നും വെള്ളത്തി‍​െൻറ സാമ്പിൾ പരിശോധനക്ക് ശേഖരിച്ചു. മഞ്ചേരി മെഡിക്കൽ കോളജ് മൈക്രോബയോളജി ലാബിലേക്കാണ് പരിശോധനക്ക് അയച്ചത്. ഫലത്തിന് രണ്ടുദിവസത്തെ സമയമെടുക്കും. നഗരസഭയിലും പരിസരങ്ങളിലും ആരോഗ‍്യവകുപ്പി‍​െൻറ പരിശോധന തുടരും. വീടുകൾ സന്ദർശിച്ച് ബോധവത്കരണവും ശുചിത്വ പരിശോധനയും നടക്കുന്നുണ്ട്. നിലമ്പൂരിൽ നാലുപേർക്കാണ് കോളറ സംശയിക്കുന്നത്. ഇതിൽ രണ്ടുപേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ശേഷിച്ച രണ്ടുപേരിൽ കോളറ‍യുടെ ലക്ഷണങ്ങളാണുള്ളത്. പരിശോധന ഫലം ലഭിച്ചതിന് ശേഷമേ സ്ഥിരീകരിക്കാനാവൂ. പരിശോധനക്ക് ഡെപ‍്യൂട്ടി ഡി.എം.ഒമാരായ ഡോ. പ്രകാശ്, ഡോ. അഫ്സൽ അഹമ്മദ്, ചുങ്കത്തറ പി.എച്ച്.സി മെഡിക്കൽ ഓഫിസർ ഡോ. വി. അബ്ദുൽ ജലീൽ, ഹെൽത്ത് ഇൻസ്പെക്ടർമാരായ ശബരീശൻ, ഉണ്ണികൃഷ്ണൻ, ഗോപാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. കോളറ വ‍്യാപിച്ചിട്ടും വൃത്തിഹീനമായ സാഹചര‍്യം തുടരുന്നു ------------------------------നിലമ്പൂർ: നാലുപേർക്ക് കോളറ കണ്ടെത്തിയിട്ടും നിലമ്പൂർ കേന്ദ്രീകരിച്ചുള്ള ഭക്ഷണശാലകൾ ഉൾെപ്പടെയുള്ള സ്ഥാപനങ്ങളിലെ വൃത്തിഹീനമായ സാഹചര‍്യം തുടരുന്നു. ആരോഗ‍്യവകുപ്പി‍​െൻറ പരിശോധന നടക്കുന്നുണ്ടെന്നറിഞ്ഞിട്ടും ഈ സാഹചര‍്യത്തിൽ മാറ്റം വരുത്താൻ സ്ഥാപന ഉടമകൾ തയാറാക്കാത്തത് ആശങ്ക ഉയർത്തുന്നു. നിയമലംഘനങ്ങളും വൃത്തിഹീനമായ സാഹചര‍്യം ശ്രദ്ധയിൽപ്പെട്ടാലും കർശനമായ നിയമ നടപടിയില്ലാത്തതാണ് ഇതിന് പ്രധാന കാരണം. മുന്നറിയിപ്പ് നോട്ടീസ് മാത്രമാണ് സ്ഥാപന ഉടമകൾക്ക് ബന്ധപ്പെട്ടവർ നൽകുന്നത്. അതുകൊണ്ടുതന്നെ നിലവിലെ സാഹചര‍്യത്തിൽ മാറ്റം വരുത്താൻ സ്ഥാപന ഉടമകൾ തയാറാവുന്നില്ല. നിയമലംഘനം കണ്ടെത്തുന്ന സ്ഥാപനങ്ങളുടെ പേരുവിവരങ്ങൾ പരസ‍്യപ്പെടുത്തുന്നുമില്ല. കോളറ സ്ഥിരീകരിച്ച ശേഷം കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ആരോഗ‍്യ വകുപ്പ് നടത്തിയ പരിശോധനയിൽ മിക്ക സ്ഥാപനങ്ങളും നിയമാനുസൃതമല്ല പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു. പല സ്ഥാപനങ്ങളും ഗൗരവമായി നടപടിയെടുക്കേണ്ട തരത്തിൽ വൃത്തിഹീനമായ സാഹചര‍്യത്തിലാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു. വൻകിട സ്ഥാപനങ്ങളിൽ പാചകക്കാർക്ക് ഫുഡ് സേഫ്റ്റി വിഭാഗത്തി‍​െൻറ ഹെൽത്ത് കാർഡില്ലെന്ന് കണ്ടെത്തിയിരുന്നു. ഇവരിലൊരാൾക്കെതിരെ പോലും നടപടിയുണ്ടായില്ല. താക്കീതും നിർദേശവും നൽകുക മാത്രമാണുണ്ടായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.