കൃഷിയിടത്തിലിറങ്ങിയ കാട്ടാനക്കൂട്ടം വ്യാപകനാശം വരുത്തി

എടക്കര: തണ്ണിക്കടവില്‍ കൃഷിയിടത്തിലിറങ്ങിയ കാട്ടാനക്കൂട്ടം വ്യാപകമായി വിളകള്‍ നശിപ്പിച്ചു. പാതിരിപ്പാറ അറന്നാടംപൊട്ടിയില്‍ ചൊവ്വാഴ്ച പുലര്‍ച്ചയാണ് കാട്ടാനക്കൂട്ടം ജനവാസകേന്ദ്രത്തോട് ചേര്‍ന്നുള്ള കൃഷിയിടത്തിലെത്തിയത്. കൊള്ളിനാല്‍ ഏലിയാസ്, പാലക്കായി വര്‍ഗീസ്, കപ്പച്ചാലി ബഷീർ, കളത്തുപടിക്കല്‍ ഖദീജ എന്നിവരുടെ തോട്ടങ്ങളിലെ 15 തെങ്ങ്, പത്തോളം കമുക്, അമ്പതോളം വാഴകള്‍ എന്നിവയാണ് നശിപ്പിച്ചത്. ആനകളുടെ ശബ്ദം കേട്ട് എത്തിയ പ്രദേശവാസികള്‍ പടക്കംപൊട്ടിച്ചും ബഹളംവെച്ചും ആട്ടിയകറ്റിയാണ് കാടുകയറ്റിയത്. അറന്നാടന്‍ വിഭാഗത്തിലെ സുമതിയെന്ന വയോധികയെ രണ്ടുവര്‍ഷം മുമ്പ് ഇവിടെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. കാട്ടാനശല്യം രൂക്ഷമായ ഇവിടെ വനാതിര്‍ത്തിയില്‍ ഫെന്‍സിങ് സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. എന്നാല്‍, ഫണ്ട് ലഭിക്കുന്നമുറക്ക് പ്രവൃത്തി ആരംഭിക്കുമെന്ന പതിവ് മറുപടിയാണ് അധികൃതരില്‍നിന്നും ലഭിക്കുന്നത്. വിവരമറിഞ്ഞ് കരിയംമുരിയം സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ ജയകൃഷ്ണന്‍, വാര്‍ഡ് അംഗം സക്കീര്‍ പോക്കാവില്‍ എന്നിവര്‍ കൃഷിയിടം സന്ദര്‍ശിച്ചു. ചിത്രവിവരണം: (07-edk-2) തണ്ണിക്കടവ് അറന്നാടംപൊട്ടിയില്‍ കാട്ടാനക്കൂട്ടം നശിപ്പിച്ച വാഴകള്‍
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.