തിരൂരങ്ങാടി നഗരസഭയിൽ ഹെൽത്ത് ഇൻസ്പെക്ടറും കൗൺസിലറും തമ്മിൽ വാഗ്വാദം

തിരൂരങ്ങാടി: സ്ഥാപന ലൈസൻസിനെ ചൊല്ലി തിരൂരങ്ങാടി നഗരസഭയിൽ കൗൺസിലറും ഹെൽത്ത് ഇൻസ്പെക്ടറും തമ്മിൽ വാഗ്വാദം. ബുധനാഴ്ച വൈകീട്ട് മൂന്നു മണിയോടെയാണ് സംഭവം. തിരൂരങ്ങാടിയിലെ കാരാടൻ മുസ്തഫയുടെ കെട്ടിടത്തിൽ ആരംഭിക്കുന്ന കമ്പ്യൂട്ടർ സ്ഥാപനത്തിനുള്ള ലൈസൻസിനെ ചൊല്ലിയാണ് തർക്കമുണ്ടായത്. സ്ഥാപന ഉടമ ആഷിഫ് നഗരസഭയിൽ കെട്ടിട ഉടമയുടെ സമ്മതപത്രം, തിരിച്ചറിയൽ കാർഡ്, നികുതിയടച്ചതി​െൻറ പകർപ്പ് തുടങ്ങിയവവെച്ച് ലൈസൻസിനായി അപേക്ഷ നൽകിയിരുന്നു. ഇതി​െൻറ പരിശോധനക്കെത്തിയതായിരുന്നു ഹെൽത്ത് ഇൻസ്പെക്ടർ. എന്നാൽ, കെട്ടിടത്തിൽ നമ്പർ ബോർഡ് കാണാതിരുന്ന ഇൻസ്പെക്ടർ അക്കാര്യം ചോദ്യം ചെയ്തു. എന്നാൽ ഈ ജോലി മുനിസിപ്പാലിറ്റിയാണ് ചെയ്യേണ്ടതെന്ന മുസ്തഫയുടെ മറുപടിയാണ് എച്ച്.ഐയെ ചൊടിപ്പിച്ചത്. തുടർന്ന് മുനിസിപ്പാലിറ്റിയിലെത്തിയ തന്നോട് എച്ച്.ഐ അസഭ്യം പറഞ്ഞതായി മുസ്തഫ പറഞ്ഞു. ഇതോടെ സംഭവത്തിൽ കൗൺസിലർ ചൂട്ടൻ മജീദ് ഇടപെടുകയായിരുന്നു. ഇതേത്തുടർന്ന് ഇരുവരും തമ്മിൽ വാഗ്വാദമായി. ബഹളമായതോടെ വൈസ് ചെയർമാനും മറ്റു ജീവനക്കാരും എത്തി രണ്ടുപേരെയും പിടിച്ചുമാറ്റുകയായിരുന്നു. അതേസമയം, കെട്ടിട ഉടമയോടോ കൗൺസിലറോടോ മോശമായി പെരുമാറിയിട്ടില്ലെന്ന് നഗരസഭ സീനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സന്തോഷ്കുമാർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.