പരപ്പനങ്ങാടി: 'മദ്യവിരുദ്ധ മലപ്പുറം മെമ്മോറിയൽ- 2018' എന്ന പേരിൽ നടക്കുന്ന ഒപ്പുശേഖരണവും വാഹനജാഥയും തിരൂരങ്ങാടി താലൂക്കിൽ ബുധനാഴ്ച സമാപിച്ചു. തദ്ദേശ സ്ഥാപനങ്ങളുടെ മദ്യനിരോധനാധികാരം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കേരള മദ്യവിരുദ്ധ ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ ജില്ലയിൽ നിന്ന് ഒരു ലക്ഷം പേർ ഒപ്പിട്ട ഹർജി സർക്കാരിനും മന്ത്രി കെ.ടി. ജലീലിനും സമർപ്പിക്കുന്നതിെൻറ ഭാഗമായി തെയ്യാലയിൽനിന്ന് ശനിയാഴ്ചയാണ് ജാഥ ആരംഭിച്ചത്. ജനുവരി 30ന് തവനൂർ നരിപ്പറമ്പിൽ പാളയം ഇമാം വി.പി. ശുഹൈബ് മൗലവി ഉദ്ഘാടനം ചെയ്ത ജാഥ വിവിധ താലൂക്കുകളിലെ പര്യടനത്തിന് ശേഷം ഈ മാസം 23ന് തവനൂരിൽ തന്നെ സമാപിക്കും. പരപ്പനങ്ങാടിയിൽ നടന്ന സമാപനസമ്മേളനം ഇ.ഒ. നാസർ ഉദ്ഘാടനം ചെയ്തു. കടവത്ത് മൊയ്തീൻകുട്ടി അധ്യക്ഷനായി. ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ജാഥ ക്യാപ്റ്റൻ ഫാദർ വർഗീസ് മുഴുത്തേറ്റ്, കെ. അലവിക്കുട്ടി ബാഖവി, അബ്ദുൽകരീം കെ. പുരം, പി.കെ. അബൂബക്കർ, സി. കുഞ്ഞിമുഹമ്മദ്, ശശി വയനാട്, കേശവൻ അരിയല്ലൂർ, എ. ആലിബാപ്പു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.