മലപ്പുറം: കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ കുരീപ്പുഴ ശ്രീകുമാറിനെതിരെ നടന്ന ആക്രമണത്തില്‍ ജില്ലയിൽ വ്യാപക പ്രതിഷേധം. ജില്ല ലൈബ്രറി കൗണ്‍സിലിെൻറ നേതൃത്വത്തില്‍ മലപ്പുറത്ത് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം കീഴാറ്റൂര്‍ അനിയന്‍ ഉദ്ഘാടനം ചെയ്തു. ഡോ. കെ.കെ. ബാലചന്ദ്രൻ, എന്‍. പ്രമോദ് ദാസ്, ആളൂര്‍ പ്രഭാകരൻ, കെ.വി. ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് കെ.എ. ഷറഫുദ്ദീൻ, പി. ശിവകുമാർ, വി. രാമകൃഷ്ണൻ, സി. ജയപ്രകാശ്, കെ. മൊയ്തൂട്ടി, ടി. മോഹന്‍ദാസ് എന്നിവര്‍ നേതൃത്വം നല്‍കി. അക്രമത്തെ എൻ.സി.പി ന്യൂനപക്ഷ വകുപ്പ് ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. ജില്ല പ്രസിഡൻറ് അബുലൈസ് തേഞ്ഞിപ്പലം അധ്യക്ഷത വഹിച്ചു. ഇ.പി. അഷ്റഫലി, പി.കെ. മുഹമ്മദ് മൗലവി, അയ്യപ്പൻ നട്ടാണത്ത്, അപ്പു ജോസഫ്, പി.പി.എ. ബഷീർ, പൊറ്റാരത്ത് അഷറഫ്, കെ.പി. മുഹമ്മദ് കുട്ടി, ഷംസു കുമ്മിൽ, ഷരീഫ് പൊന്നാനി എന്നിവർ സംസാരിച്ചു. കുരീപ്പുഴയെ കൈയേറ്റം ചെയ്തവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ഐ.എസ്.എഫ് ജില്ല നേതൃയോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് സിയാദ് ഐക്കരപ്പടി അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി മുഹമ്മദ് വഫ പരപ്പനങ്ങാടി, ആഷിഖ് തിരുന്നാവായ, റാഷിദ് പൂക്കോട്ടൂർ, ബുഷൈർ, അലി മുഹമ്മദ് എന്നിവർ സംസാരിച്ചു. photo: mpl kureeppuzha കവി കുരീപ്പുഴ ശ്രീകുമാറിനെതിരായ അക്രമത്തിൽ പ്രതിഷേധിച്ച് ജില്ല ലൈബ്രറി കൗണ്‍സിലിെൻറ നേതൃത്വത്തില്‍ മലപ്പുറത്ത് നടത്തിയ പ്രകടനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.