മിഷൻ ഇന്ദ്രധനുഷ് അടുത്തഘട്ടം ഇന്നുമുതൽ

മലപ്പുറം: ജില്ലയിൽ നടപ്പാക്കുന്ന മിഷൻ ഇന്ദ്രധനുഷ് പരിപാടിയുടെ അടുത്തഘട്ടം വ്യാഴാഴ്ച മുതൽ. തുടർച്ചയായ ഏഴ് പ്രവൃത്തി ദിനങ്ങളിലായിരിക്കും പരിപാടി. പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത രണ്ടു വയസ്സിൽ താഴെയുള്ള കുട്ടികൾക്കും ഭാഗികമായി കുത്തിവെപ്പ് എടുത്ത കുട്ടികളെയും ലക്ഷ്യമിട്ടാണ് പരിപാടി. 382 കുടുംബക്ഷേമ ഉപകേന്ദ്രങ്ങളിൽ 725 സെഷനുകളായി കുത്തിെവപ്പ് സജ്ജമാക്കിയിട്ടുണ്ട്. ഇങ്ങനെ 12,628 കുട്ടികൾക്കാണ് ഈ പരിപാടിയിലൂടെ കുത്തിെവപ്പ് നൽകേണ്ടത്. ജനുവരിയിൽ നടന്ന ഘട്ടത്തിൽ, തീരെ കുത്തിവെപ്പെടുക്കാത്ത 42 കുട്ടികൾക്കും ഭാഗികമായി കുത്തിവെപ്പെടുത്ത 534 കുട്ടികൾക്കും കുത്തിെവപ്പ് നൽകി. ഈ പരിപാടി വരുന്ന രണ്ടുമാസങ്ങളിലായി നടപ്പാക്കും. എല്ലാ കുട്ടികൾക്കും പ്രതിരോധ കുത്തിെവപ്പ് നൽകുകയാണ് ലക്ഷ്യം. ഭിന്നശേഷിക്കാർക്ക് ഉപകരണങ്ങൾ നൽകും മലപ്പുറം: ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ നൽകൽ പദ്ധതി പ്രകാരം ജോയ്സ്റ്റിക് ഓപറേറ്റഡ് വീൽചെയർ, സ്മാർട്ട് ഫോൺ വിത്ത് സ്ക്രീൻ റീഡർ, ഡെയ്സി പ്ലേയർ, സി.പി വീൽ ചെയർ, ടോക്കിങ് കാൽക്കുലേറ്റർ എന്നിവ വിതരണം ചെയ്യും. ആവശ്യമുള്ളവർ ജില്ല സാമൂഹിക നീതി ഓഫിസിൽ ഫെബ്രുവരി 15നകം അപേക്ഷ നൽകണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.