മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ല കമ്മിറ്റി ആവിഷ്‌കരിച്ച മുഅല്ലിം ദഅ്‌വ ഫാസിൽ കോഴ്‌സ് അടുത്ത അധ്യയന വര്‍ഷം കൂടുതല്‍ മഹല്ലുകളിൽ തുടങ്ങുമെന്ന് സമസ്ത ജില്ല മുശാവറ തീരുമാനിച്ചു. വിവാഹം, വീട് നിർമാണം, രോഗം എന്നിവക്ക് 20 പേര്‍ക്ക് ക്ഷേമനിധിയില്‍നിന്ന് സഹായധനം നല്‍കി. ജനറൽ സെക്രട്ടറി പി. കുഞ്ഞാണി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. പുത്തനഴി മൊയ്തീന്‍ ഫൈസി, എ. മരക്കാര്‍ മുസ്‌ലിയാര്‍, കെ. ഹൈദർ ഫൈസി പനങ്ങാങ്ങര, കോട്ടുമല മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, കെ.എ. റഹ്മാന്‍ ഫൈസി, എം.പി. മുഹമ്മദ് മുസ്‌ലിയാര്‍ മുടിക്കോട്, ഇ.കെ. കുഞ്ഞമ്മദ് മുസ്‌ലിയാര്‍, വളയംകുളം മൂസ മുസ്‌ലിയാര്‍, എം. മുഹമ്മദ് മുസ്‌ലിയാര്‍, അബ്ദുല്‍ ഖാദിര്‍ ഫൈസി കുന്നുംപുറം, കാളാവ് സെയ്തലവി മുസ്‌ലിയാര്‍, കാടേരി മുഹമ്മദ് മുസ്‌ലിയാര്‍, ബഷീര്‍ ഫൈസി ആനക്കര എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.