സന്ദേശയാത്ര പര്യടനം നടത്തി

മണ്ണാർക്കാട്: കണ്ണൂർ തളിപ്പറമ്പ് ചപ്പാരപ്പടവിലെ ജാമിഅ ഇർഫാനിയ്യ അറബിക് കോളജ് വാർഷിക സമ്മേളന പ്രചാരണാർഥം ഇർഫാനിയ്യ ദഅ്വ സംഘം കേന്ദ്രകമ്മിറ്റി ജനുവരി ഒമ്പതിന് മഞ്ചേശ്വരത്തുനിന്ന് ആരംഭിച്ച സന്ദേശയാത്രക്ക് ആര്യമ്പാവിൽ സ്വീകരണം നൽകി. സമസ്ത മുഫത്തിശ് നാലകത്ത് റസാഖ് ഫൈസി ഉദ്ഘാടനം ചെയ്തു. അബ്ദുല്ല ഫൈസി ഇർഫാനി, ഇസ്മായീൽ ഫൈസി ഇർഫാനി, സദഖത്തുല്ല മൗലവി, ഖാസിം അൻവരി, സിദ്ദീഖ് ഫൈസി, ശഫീഖ് തളിപ്പറമ്പ് എന്നിവർ സംബന്ധിച്ചു. ഫെബ്രുവരി 22 മുതൽ 25 വരെ കണ്ണൂർ ചപ്പാരപ്പടവിലാണ് സമ്മേളനം. മൂന്ന് ദിവസങ്ങളിലായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലെ പ്രചാരണങ്ങൾക്ക് ശേഷം യാത്ര ചൊവ്വാഴ്ച വൈകീട്ട് ഏഴിന് കുന്തിപ്പുഴയിലെ ശംസുൽ ഉലമ നഗറിൽ സമാപിക്കും. സമാപന സമ്മേളനം കേരള ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. സി.പി. ബാപ്പു മുസ്ലിയാർ അധ്യക്ഷത വഹിക്കും. പി.കെ. ഇമ്പിച്ചിക്കോയ തങ്ങൾ കൊടക്കാട് പ്രാർഥനക്ക് നേതൃത്വം നൽകും. വാർത്തസമ്മേളനത്തിൽ അബ്ദുല്ല ഫൈസി ഇർഫാനി, ഇസ്മായീൽ ഫൈസി ഇർഫാനി, സിദ്ദീഖ് ഫൈസി, ജാബിർ തെങ്കര, ശഫീഖ് തളിപ്പറമ്പ് എന്നിവർ സംബന്ധിച്ചു. ജാമിഅ ഇർഫാനിയ്യ അറബിക് കോളജ് വാർഷിക സമ്മേളന പ്രചാരണാർഥം ഇർഫാനിയ്യ ദഅ്വ സംഘം കേന്ദ്ര കമ്മിറ്റി നടത്തുന്ന പ്രചാരണ കാമ്പയിൻ ആര്യമ്പാവിൽ സമസ്ത മുഫത്തിശ് നാലകത്ത് റസാഖ് ഫൈസി ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.